വീണ്ടും സിക വൈറസ്; ലക്ഷണങ്ങൾ കണ്ട് ഡെങ്കിപ്പനി എന്ന് കരുതരുത്, അറിയേണ്ടതെല്ലാം

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസ് വ്യോപനത്തിനും പിന്നിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലശ്ശേരി കോടതിയിലെ ജഡജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിക വൈറസ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. മൂന്ന് കോടതികളാണ് കുറച്ചു കൊതുകുകൾ കാരണം അടച്ചിടേണ്ടി വന്നിരിക്കുന്നത്. ശരീരത്തിൽ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു രോ​ഗം സ്ഥിരീകരിച്ചവരിൽ രോ​ഗ ലക്ഷണങ്ങളായി കാണപ്പെട്ടത്. കോടതിയുടെ പ്രവർത്തനത്തെ തന്നെ അവതാളത്തിലാക്കിയ ഈ വില്ലൻ കൊതുകുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസ് വ്യോപനത്തിനും പിന്നിൽ. ന​ഗരമെന്നോ ​ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇവയുടെ ശല്യം പൊതുവെ പകൽ സമയത്തായിരിക്കും. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ അപകടകാരിയായ വൈറസ് ബാധ ഈഡിസ് വിഭാ​ഗത്തിലെ പെൺകൊതുകുകളാണ് പടർത്തുന്നത്. 

എന്താണ് സിക വൈറസ്

സിക എന്നത് ഒരു ആർഎൻഎ വൈറസാണ്. ഫ്‌ളേവി വൈറസ് എന്ന കുടുംബത്തിൽ വരുന്ന ഈ വൈറസ് കൊതുകു വഴിയാണ് പടരുന്നത്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലമുണ്ടാകും. എന്നാൽ ഗർഭസ്തശിശുക്കളെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുക. വൈറസ് ബാധിക്കുന്ന ​ഗർഭസ്തശിശുക്കൾ ജനിക്കുമ്പോൾ തല ചെറുതായ അവസ്ഥയിലായിരിക്കും.

1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ആദ്യമായി സിക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് 1952 ഓടെ ഉഗാണ്ടയിലും ടാൻസനിയയിലും ഇത് മനുഷ്യരിലും റിപ്പോർട്ട് ചെയ്തിരുന്നു. 

ഈഡിസ് കൊതുകുകളെ എങ്ങനെ തിരിച്ചറിയാം

പുറത്ത് വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള കൊതുകുകളെ കണ്ടാൽ വിടരുത്. കൊതുകുകളെ പുറത്താക്കാൻ രാത്രി മുഴുവൻ പുകച്ചിട്ടു കാര്യമില്ല പുലർച്ചെയും സന്ധ്യ സമയത്തുമാണ് ഇവ പണി തരുന്നത്. മറ്റു കൊതുകുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാണ് മുട്ടയിടുന്നതെങ്കിൽ ഈഡിസ് കൊതുകുകൾ ഒരു പ്രദേശത്തു മുഴുവൻ മുട്ടിയിടും. മാത്രമല്ല ഒരു വർഷം വരെ ഇവയുടെ മുട്ട കേടു കൂടാതെയിരിക്കും. കൂടാതെ മറ്റു കൊതുകുകളെ പോലെ മുട്ട വിരിയാൻ അത്ര സമയം ഇവയ്‌ക്ക് വേണ്ട. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണക്കാരനായത് ഇതേ കൊതുകുകൾ തന്നെയാണ് സിക വൈറസിന് പിന്നിലും. 

എങ്ങനെ തുരത്താം

വീടിനും സമീപത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെടിച്ചട്ടി, വീടിനു സമീപം കിടക്കുന്ന പാഴ്‌വസ്തുക്കൾ, ചിരട്ടകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. ഫ്രിഡ്ജിൽ നിന്നു വെള്ളം ശേഖരിക്കുന്ന ട്രേയിൽ വരെ ഈഡിസ് കൊതുകു മുട്ടയിട്ടു വളരാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com