വായു മലിനീകരണം; ഔട്ട്ഡോറിന് പകരം ഇൻഡോർ വ്യായാമങ്ങൾ ശീലിക്കാം

വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുന്നത് വരെ ജനങ്ങൾ അധിക സമയം പുറത്തിറങ്ങരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്
ഡൽഹിയിലെ വായു മലിനീകരണം/ പിടിഐ ചിത്രം
ഡൽഹിയിലെ വായു മലിനീകരണം/ പിടിഐ ചിത്രം

ൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് ​ഗുരുതരമായി തന്നെ തുടരുകയാണ്. മാലിന്യം നിറഞ്ഞ വിഷമയമായ പുകമറ ഡൽഹിയിലെ അന്തരീക്ഷത്തെ മൂടിയിരിക്കുന്നു. വായു ​ഗുണനിലവാരം നിലവാരം രൂക്ഷമായ സാഹചര്യത്തിൽ ഓഫീസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും നൽകി. ​ഡൽഹിയിലെ എല്ലാ സ്‌കൂളുകൾക്കും ശൈത്യകാല അവധി നീട്ടി നൽകാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു. വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുന്നത് വരെ ജനങ്ങൾ അധിക സമയം പുറത്തിറങ്ങരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഡൽഹിക്ക് പുറമേ മുംബൈ, കൊൽക്കത്ത എന്നീ ന​ഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.

മലിനീകരണം വർധിച്ച സാഹചര്യത്തിൽ പുറത്തിറങ്ങി വ്യായാമം ചെയ്യുന്നത് ശ്വാസ തടസം മുതൽ ഹൃദയാഘാതത്തിന് വരെ കാരണമാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ആസ്മ തുടങ്ങി ശ്വാസകോശ സംബന്ധനമായ അസുഖങ്ങൾ ഉള്ളവർക്ക് രോ​ഗം കൂടാനും ഇത് ഇടയാക്കും. 

ഔട്ട്‌ഡോർ വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് വായു ഗുണനിലവാരം പരിശോധിച്ചിട്ട് മാത്രം പുറത്തിറങ്ങുക. ഈ സമയത്ത് പാർക്കുകൾ പോലുള്ള തുറന്ന പ്രദേശങ്ങളിൽ വ്യായാമം ചെയ്യുന്നതിലും സുരക്ഷിതം ജിം തെരഞ്ഞെടുക്കുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്.  

പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാൻ പ്രഭാത നടത്തം വളരെ ഗുണം ചെയ്യും. അതേസമയം ഡൽഹി പോലുള്ള വായു മലിനീകരണം ധാരാളമുള്ള പ്രദേശങ്ങളിൽ പ്രഭാത നടത്തം ശ്വസന അവസ്ഥകളെ അവതാളത്തിലാക്കും. അലർജി, അണുബാധ എന്നിവയ്ക്ക് കാരണമാകാം. ആസ്മ, മറ്റ് ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ ഈ സമയം പുറത്തിറങ്ങാതെ സൂക്ഷിക്കുന്നതാണ് നല്ലത്. 

വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്

ചെയ്യേണ്ടത്-

  • ധാരാളം മരങ്ങളും പച്ചപ്പുമുള്ള പ്രദേശത്ത് നടക്കാനിറങ്ങാം. 
  • ആരോഗ്യം മെച്ചപ്പെടുത്തുന്ന നിരവധി ഇൻഡോർ വ്യായാമങ്ങൾ ശീലമാക്കാം. 
  • വ്യായാമത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ജിമ്മുകളിൽ വളരെ നല്ലതാണ്. ജിമ്മുകളിൽ മതിയായ വെന്റിലേഷനും വായു ശുദ്ധീകരണ സംവിധാനങ്ങളുമുണ്ട്. ഉയർന്ന വായു മലിനീകരണ സമയത്ത് ഔട്ട്‌ഡോർ വർക്കൗട്ടുകൾക്ക് സുരക്ഷിതമായ ബദൽ മാർഗമാണ് ജിം.
  • വായു ഗുണനിലവാര സൂചിക നോക്കി മാത്രം പുറത്തേക്കിറങ്ങുക
  • മലിനീകരണ തോത് അസാധാരണമായി ഉയർന്നിരിക്കുന്ന ദിവസങ്ങളിൽ ഔട്ട്‌ഡോർ വർക്കൗട്ടുകൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. 

ചെയ്യണ്ടാത്തത്-

  • തുറന്ന പ്രദേശത്തുള്ള വ്യായാമം ഒഴിവാക്കുക- വായു ഗുണനിലവാരം വളരെ മോശമായ സാഹചര്യത്തിൽ പുറത്ത് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. മലിനമായ വായു ശ്വസിക്കുകയും ഓക്‌സിജൻ ലഭ്യത കുറയുന്നതും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. നിലവിലെ പല ആരോഗ്യപ്രശ്‌നങ്ങളും കൂടുതൽ സങ്കീർണമാകാനും സാധ്യതയുണ്ട്. 
  • മലിനമായ വായു ശ്വസിക്കുക- മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദയ, ശ്വാസകോശ, സംബന്ധമായ തകരാറുകൾ ണ്ടാകാം. വളരെ മലിനമായ സാഹചര്യങ്ങൾ വർക്ക്ഔട്ട് ചെയ്യുന്നത് ഇത്തരം മോശം ആരോഗ്യാവസ്ഥയിലേക്ക് നയിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com