ഒരു കഷണം കറ്റാർ വാഴയും തേയിലയും; അകാല നരയ്‌ക്ക് പെർമനന്റ് സൊല്യൂഷൻ റെഡി!

വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് പ്രകൃതിദത്തമായി ഡൈ ഉണ്ടാക്കാം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്പോൾ തലയിൽ നര കയറാൻ പ്രായമാകണമെന്നില്ല. ചെറുപ്പക്കാരിൽ മുടി നരയ്‌ക്കുന്നത് സർവ സാധാരണമായിരിക്കുകയാണ്. മുടി നരയ്‌ക്കുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്നതോടെ നര മറയ്‌ക്കാൻ പല വിധ പരീക്ഷണങ്ങളും നടത്തും. വളരെ കുറച്ച് സമയം കൊണ്ട് തയ്യാറാക്കാവുന്ന കെമിക്കൽ ഡൈ ഉപയോ​ഗത്തിലാണ് പലരും ചെന്നെത്തുക. എന്നാൽ ഇത്തരത്തിൽ കെമിക്കൽ ഉപയോ​ഗിക്കുന്നത് ​ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തുകയും നിറം മങ്ങാൻ ഇടയാക്കുകയും ചെയ്യും. കുറച്ചു സമയം ചെലവഴിക്കാമെങ്കിൽ പ്രകൃതിദത്തമായ ഡൈ നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഡൈ എങ്ങനെ തയ്യാറാം

കുറച്ച് വെള്ളത്തിൽ തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂർക്കയുടെ ഇല, രണ്ട് കർപ്പൂരം എന്ന ചേർത്ത് നല്ലപോലെ തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. ശേഷം കറ്റാർവാഴയുടെ ജെല്ലും ചെറിയ പനിക്കൂർക്ക ഇലയും കറിവേപ്പിലയും ഒരു നെല്ലിക്കയും ചെറുതായി മുറിച്ച് അരയ്ക്കുക. ശേഷം ഇത് എടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കുക. അതിലേയ്ക്ക് കുറച്ച് ഹെന്ന പൊടി ചേർക്കുക.

ഇതിലേക്ക് മുൻപ് തയ്യാറാക്കി വച്ച തേയില ഉപയോഗിച്ച് യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം രാവിലെ തലയിൽ പുരട്ടാം. ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയിൽ വേണം ഈ ഡെെ ഉപയോഗിക്കാൻ. തലയിൽ ഡെെ തേയ്ച്ച ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് തല മുടി ചീകുക. ഇത് ഡെെ മുടിയുടെ എല്ലാ ഭാഗത്തും പിടിക്കാൻ സഹായിക്കുന്നു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

അപ്പോൾ ഒരു ചെറിയ ഓറഞ്ച് നിറം മുടിയ്ക്ക് ലഭിക്കും. ഡെെ ഇട്ട് രണ്ട് മണിക്കൂ‌ർ കഴിഞ്ഞ് ഒരു ടീസ്പൂൺ നീലയമരി എടുത്ത് അതിൽ ചെറിയ ചൂട് വെള്ളം ഒഴിച്ച് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഒരു പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുടിയിൽ തേയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇതോടെ നിങ്ങളുടെ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നു. ഒരു മാസം വരെ നിറം പോകാതെ സൂക്ഷിക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com