പുകവലി മാത്രമല്ല, ചുറ്റുമുള്ള മലിനവായുവും വില്ലനാണ്; ശ്വാസകോശ അർബുദവും ലക്ഷണങ്ങളും

ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കാതിരിക്കുക
ചിത്രം: പിടിഐ
ചിത്രം: പിടിഐ

​ഗരങ്ങളിലെ തിരക്കിലേക്ക് മുഴുകുമ്പോൾ ചുറ്റും പതിഞ്ഞിരിക്കുന്ന അപകടകാരികളായ രോ​ഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും നമ്മൾ അത്ര ശ്രദ്ധിക്കാറില്ല. ശ്വാസകോശ അർബുദത്തിന്റെ അദ്യ ലക്ഷണങ്ങളും ഇത്തരത്തിൽ അവ​ഗണിക്കപ്പെടുന്നതാണ്. പുകവലിക്കാരിലോ അവർക്കൊപ്പമുള്ളവർക്കോ അല്ലേ ശ്വാസകോശ അർബു​ദം ഉണ്ടാകൂ? പുകവലിയിൽ‌ നിന്നും മാറി നിന്നാൽ ഇത്തരം രോ​ഗങ്ങൾ ബാധിക്കില്ലെന്നാണ് പലരുടെയും മിഥ്യാധാരണ. എന്നാൽ ചുറ്റുമുള്ള മലിനമായ വായു നിങ്ങളെ ഒരു അർബുദ രോ​ഗിയാക്കാം.

ലോകത്തിലെ ഏറ്റവും വായു ​ഗുണനിലവാരമില്ലാത്ത ന​ഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് ന​ഗരങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. ഉയർന്ന വായുമലിനീകരണമുള്ള സാഹചര്യത്തിൽ കഴിയുന്ന ആർക്കും ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിയുക വളരെ പ്രധാനമാണ്.

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വിട്ടുമാറാത്ത ചുമ; ഒരാഴ്‌ചയിൽ കൂടുതൽ ചുമ തുടർന്നാൽ തീർച്ചയായും വൈദ്യ സഹായം തേടണം. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകൾ ശ്വാസകോശ അർബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്‌ക്കുമ്പോൾ രക്തം വരുന്നതും അർബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്‌. 

ശ്വാസം​മുട്ടൽ; ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണം, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്‌. 
കാൻസർ മുഴകൾ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത്‌ ശ്വാസം മുട്ടൽ ഉണ്ടാക്കാം. 

പെട്ടന്ന് ശരീരഭാരം കുറയുക; പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുർബലതയും വിശപ്പില്ലായ്‌മയുമെല്ലാം ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാണ്‌. 

നെഞ്ച്‌ വേദന; തോളിലേക്കും പുറത്തേക്കും പടരുന്ന തരത്തിൽ നെഞ്ച്‌ വേദന ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്‌. ലിംഫ്‌ നോഡുകളുടെ വീക്കമോ അർബുദ വ്യാപനമോ ഈ വേദനയ്‌ക്ക്  കാരണമാകാം. 

തലവേദനയും എല്ല്‌ വേദനയും; വിട്ടുമാറാത്ത തലവേദന, എല്ലുകൾക്കുള്ള വേദന, രാത്രിയിൽ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അർബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്‌. 

രക്തം കട്ടപിടിക്കൽ; ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അർബുദം കാരണമാകാം. ഇത്‌ കാലുകളിലെ ഡീപ്‌ വെയ്‌ൻ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പൾമനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട്‌ ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com