സദ്യ കഴിച്ചിട്ട് പായസം കുടിക്കാതെ ഇല മടക്കാൻ പറ്റുമോ?; മധുരത്തോടുള്ള ഈ ആസക്തി അപകടം

എന്തുകൊണ്ടാണ് മധുരത്തോട് ഇത്ര ആസക്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറച്ച് മധുരം കഴിക്കുക എന്നത് പലർക്കും മാറ്റാൻ കഴിയാത്ത ഒരു ശീലമാണ്. ഹൃദ്രോഹം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ കടന്നു വരുന്നത് വരെ ഈ ശീലം ഒരു സന്തോഷമാണ്. എന്നാൽ മധുരം പതിവാക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാലും മുൻപിൽ കുറച്ച് മധുരം വെച്ചാൽ ആത്മനിയന്ത്രണം പോകും. എന്തുകൊണ്ടാണ് മധുരത്തോട് ഇത്ര ആസക്തി എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണവും പരിഹാരവും അറിയാം


സദ്യ കഴിച്ചിട്ട് പായസം കുടിക്കാതെ ഇല മടക്കാൻ പറ്റുമോ?

മധുരത്തോടുള്ള ആസക്തിക്ക് ഒരു കാരണം കാലക്രമേണയായുള്ള ഈ കണ്ടീഷനിങ് ആണ്. ഭക്ഷണ ശേഷം മധുരം കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനുള്ള ഉത്തേജകം തരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അൽപം മധുരം കഴിക്കുന്നത് നല്ലതാണ്. എന്നാൽ പതിവാക്കിയാൽ ആരോ​ഗ്യത്തിന് ഹാനീകരമാണ്. മധുരം കഴിക്കുമ്പോൾ ഇൻസുലിൻ തലച്ചോറിൽ പ്രവർത്തിക്കുകയും. ഇത് നമ്മൾക്ക് സുഖമുള്ള ഒരു തോന്നൽ ഉണ്ടാക്കുകയും മധുരം കഴിക്കുക എന്നത് ഒരു ശീലമാക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്യുന്നു. 

ഇതിന് പരിഹാരം എന്നത് മധുരം കഴിക്കുക എന്ന ശീലത്തെ മറ്റെന്തെങ്കിലും ശീലം കൊണ്ട് മാറ്റുക എന്നാണ്. സന്തോഷം നൽകിയിരുന്ന ഒരു ശീലം ഉപേക്ഷിക്കുമ്പോൾ മസ്തിഷ്‌കം നിങ്ങളുടെ മധുരത്തോടുള്ള ആസക്തി തീവ്രമാക്കും. തലച്ചോറിനെ പുനക്രമീകരിക്കുന്നതിന് ആരോഗ്യകരമായ മറ്റെന്തെങ്കിലും ശീലം കൊണ്ട് ഇതിനെ മാറ്റി സ്ഥാപിക്കണം. 

ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും നല്ല പ്രവൃത്തിയിൽ ഏർപ്പെടുക 
1- ആ സമയം ഫോണിലൂടെ സുഹൃത്തുക്കളോട് സംസാരിക്കുക  
2- ഇഷ്ടപ്പെട്ട ടെലിവിഷൻ ഷോ കാണുക
3- നടക്കാനിറങ്ങുക
ഇത്തരത്തിൽ എന്തെങ്കിലും ചെയ്യാം. ഭക്ഷണം കഴിക്കാൻ തോന്നുവെങ്കിൽ പഴങ്ങൾ കഴിക്കുക (ഇവ മധുരത്തിന്റെ സ്വഭാവിക സ്രോതസ്സുകളാണ്). 

കുടലിന്റെ ആരോഗ്യം മോശമായാൽ...

കുടലിലെ ചില നല്ല ബാക്ടീരിയയുടെ കുറവ് മധുരത്തോടുള്ള ആസക്തി വർധിപ്പിക്കും. പഥോജനിക് ഗട്ട് ബാക്ടീരിയ അവയുടെ പോഷക സ്രോതസ്സായ മധുരത്തെ പോഷിക്കാറുണ്ട്. അതിന്റെ ഭാഗമായും ആസക്തി ഉണ്ടാവാം. 

കുടലിന്റെ ആരോഗ്യ സംരക്ഷണത്തിന് ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്താം. ഉയർന്ന തോതിൽ നാരടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോബയോട്ടിക് ഭക്ഷണങ്ങൾ (പുളിപ്പിച്ച ഭക്ഷണങ്ങൾ) ഡയറ്റിൽ ഉൾപ്പെടുത്തുക.

ഗ്രെലിനെ ഉണർത്തരുത്

മധുരം കഴിക്കുന്നതിലൂടെ ഗ്രെലിൻ ഹോർമോണിന്റെ അളവ് വർധിക്കുകയും മധുരത്തോടുള്ള ആസക്തി വർധിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.

രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമം തിരഞ്ഞെടുക്കാം. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
കൂടാതെ, മാംസം, ബീൻസ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. 

സ്ട്രസ് ഹോർമോൺ

തിരക്കു പിടിച്ച ഒരു ദിവസത്തിന് ശേഷം ഒരു ഐസ്ക്രീം കഴിക്കണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിലെ സെറോടോണിന്റെ അളവുമായി ബന്ധപ്പെട്ടാണത്. സെറോടോണിൻ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ നാം ഉത്കണ്ഠയോ സമ്മർദ്ദമോ വിഷാദമോ ആയിരിക്കുമ്പോൾ നമ്മുടെ ശരീരം മധുരത്തോടുള്ള ആസക്തി കൂട്ടുന്നു.

സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാൻ ആരോഗ്യകരവും സുസ്ഥിരവുമായ വഴികൾ കണ്ടെത്തുക എന്നതാണ് ഇതിന് പരിഹാരം.
ഉത്കണ്ഠയും സമ്മർദ്ദവും നിയന്ത്രിക്കുന്നത് മധുരത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാൻ സഹായിക്കും. വ്യായാമം, യോ​ഗ എന്നിവ ശീലമാക്കുക, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഒരു മാനസികാരോഗ്യ പ്രൊഫഷണലിൽ നിന്നുള്ള പിന്തുണ തേടുന്നത് ഉത്കണ്ഠയും സമ്മർദ്ദവും നിയന്ത്രിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് പോലുള്ള അനാരോഗ്യകരമായ ശൈലിയിൽ നിന്നും രക്ഷ നേടാം.

നിങ്ങൾക്ക് അവസാനമായി നല്ല ഉറക്കം ലഭിച്ചത് എപ്പോഴാണ്? 

ഈ ഉറക്കക്കുറവ് തീർച്ചയായും നിങ്ങളുടെ മധുരത്തോടുള്ള ആസക്തിക്ക് കാരണമാകും. ഉറക്കക്കുറവ് അമിതമായി ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കും. പ്രത്യേകിച്ച് ജങ്ക് ഫുഡിന്റെ അമിത ഉപഭോഗം. ഒരു ദിവസം ഏകദേശം എട്ട് മണിക്കൂർ വരെ  ഉറങ്ങാൻ ശ്രമിക്കുക, അങ്ങനെ നിങ്ങൾ മധുര പലഹാരങ്ങൾ അമിതമായി കഴിക്കാനുള്ള സാധ്യത കുറയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1-20 മിനിറ്റിൽ കൂടുതൽ പകൽ ഉറങ്ങുന്നത് ഒഴിവാക്കുക, 
2-എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാൻ ശ്രമിക്കുക, 
3-ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിങ്ങളുടെ ഫോൺ ഉപയോഗിക്കരുത്

പോഷകാഹാര പ്രശ്നം

മധുരം കഴിച്ചില്ലെങ്കിൽ തലകറക്കം മറ്റ് അസ്വസ്ഥതകൾ തോന്നുവെങ്കിൽ ഒരു പ്രൊഫഷണലിനെ കാണുക. കാരണം ഇത് ആഴത്തിലുള്ള പോഷകാഹാര പ്രശ്നത്തെ സൂചിപ്പിക്കാം. ഉദാഹരണത്തിന്, ഹൈപ്പോഗ്ലൈസീമിയ പോലുള്ള രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയിൽ നിന്ന് തീവ്രവും മാറ്റാനാവാത്തതുമായ പഞ്ചസാര ആസക്തി ഉണ്ടാകാം.

എന്നാൽ ശരീരത്തിൽ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചില ധാതുക്കൾ ഇല്ലെങ്കിൽ, അത് മധുരത്തോടുള്ള ആസക്തിയുണ്ടാക്കും. ശരീരത്തിന് ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുന്നില്ലെങ്കിലും ആസക്തി ഉണ്ടാകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com