ഓംലെറ്റ് അടിക്കാൻ മാത്രമല്ല മുഖം മിനിക്കാനും മുട്ട; വീട്ടിൽ പരീക്ഷിക്കാവുന്ന ഫെയ്‌സ്‌ പാക്കുകൾ

മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മുട്ട ഫെയ്‌സ് പാക്കുകൾ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുഖത്തെ കരിവാളിപ്പ് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിന്റെ ഘടനയെ മികച്ചതാക്കാൻ മുട്ട കൊണ്ട് കുറച്ച് പ്രയോ​ഗങ്ങൾ പരീക്ഷിച്ചാലോ? മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുള്ളതിനാൽ അമിതമായ എണ്ണ നീക്കാൻ സഹായിക്കും 

മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മുട്ട ഫെയ്‌സ് പാക്കുകൾ 

കറ്റാർവാഴ-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്‌പൂൺ ഒലിവ് ഓയിൽ എന്ന ചേർത്ത് പത്ത് മിനിറ്റ് സെറ്റ് ആക്കാൻ വെക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

പഴം-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ പഴം പേസ്റ്റ് ആക്കിതും മൂന്ന് ടേബിൾസ്പൂൺ പാൽ, മൂന്ന് ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക 

വെള്ളരിക്ക-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com