കഴിക്കാതിരുന്നാൽ വിശപ്പ് കൂടും, കഴിച്ചാൽ ഡയറ്റിങ് മുടങ്ങും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിശപ്പിനെ നിയന്ത്രിക്കുകാൻ കഴിഞ്ഞാൽ ഡയറ്റിങ് എളുപ്പമാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടി കുറയ്‌ക്കാൻ ഡയറ്റിങ് ആരംഭിക്കും. എന്നാലോ കഠിനമായ വിശപ്പ് കാരണം രണ്ടാം ദിവസം ഡയറ്റിങ് നിർത്തി വാരിവലിച്ച് കഴിക്കും. ഇതാണ് നമ്മളിൽ പലരുടെയും അനുഭവം. എന്നാൽ വിശപ്പിനെ നിയന്ത്രിക്കുകാൻ കഴിഞ്ഞാൽ ഡയറ്റിങ് എളുപ്പമാക്കാം. 


രാവിലെ നന്നായി കഴിക്കാം

ബ്രേക്ക് ഫാസ്റ്റ് നല്ല രീതിയിൽ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണപദാർഥങ്ങൾ രാവിലെ തന്നെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ വയറു നിറഞ്ഞിരിക്കുമെന്നു മാത്രമല്ല വിശപ്പു കുറയാൻ സഹായിക്കുകയും ചെയ്യും. അടുത്ത നേരത്തെ ഭക്ഷണം അളവ് കുറച്ചു കഴിക്കാനും രാവിലെയുള്ള നല്ല ബ്രേക്ക്ഫാസ്റ്റ് സഹായിക്കും. മുട്ട, ചീസ്, കടല, ഓട്സ് തുടങ്ങിയവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം. 


പ്രൊസസ്ഡ് കാർബുകൾ ഒഴിവാക്കാം

ആരോഗ്യത്തിന് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ചോറിലും ചപ്പാത്തിയിലുമൊക്കെ പ്രൊസസ്ഡ് കാർബുകളാണ് അടങ്ങിയിരിക്കുന്നത്. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വീണ്ടും വിശപ്പുണ്ടാക്കുകയും ചെയ്യും. ഫൈബറുള്ള പച്ചക്കറികൾ പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും.

ശുദ്ധമായ എണ്ണയും നെയ്യും ഉപയോഗിക്കാം

ശരീരഭാരം കൂട്ടുന്ന ഏറ്റവും പ്രധാന ഘടകമാണ് എണ്ണയും വറുത്തും പൊരിച്ചതുമായ ഭക്ഷണം. അത് പലപ്പോഴും ശരീരത്തിനു നല്ലതല്ലെന്ന് അറിയാമെങ്കിലും തുടർന്നും അതേ ഭക്ഷണം തന്നെ കഴിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ശുദ്ധമായ നെയ്യോ, എണ്ണയോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

നന്നായി ഉറങ്ങാം 

ക്രമമല്ലാത്ത ഉറക്കം പാെണ്ണത്തടിക്ക് കാരണമാകും. രാത്രിയിൽ  ഏഴ് മുതൽ എട്ട് വരെ മണിക്കൂർ ഉറങ്ങുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു ആവശ്യമാണ്. കൃത്യ സമയത്തെ ഉറക്കം വിശപ്പ് നിയന്ത്രിക്കും. ഉറക്കക്കുറവ് വിശപ്പ് കൂട്ടുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഉറക്കം കുറഞ്ഞാൽ വയറിന്റെ ഭാഗത്ത് തടി കൂടുകയും ചെയ്യും.


വെള്ളം കുടി ശീലമാക്കാം

കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും. പലപ്പോഴും ശരീരത്തിൽ ജലാംശം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയെ വിശപ്പായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. അതിനാൽ എപ്പോഴും ശരീരത്തിൽ ജലാംശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.

ഹെൽത്തി സ്നാക്സ് കരുതാം

വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവ് മാറ്റുന്നതാണ് നല്ലത്. കയ്യിലൊരു ഹെൽത്തി സ്നാക്സ് കരുതാം. പഴം, ഫ്രൂട്സ്, നട്സ് എന്നിവ ഒപ്പമുണ്ടെങ്കിൽ എവിടെവച്ച് വിശന്നാലും ഹെൽത്തി ആയി കഴിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com