പോഷക​ ഗുണങ്ങൾ കൊണ്ട് സമ്പന്നം, പക്ഷേ... അമിതമായാൽ ഈന്തപ്പഴവും വിഷം

ഈന്തപ്പഴത്തിൽ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ധാരാളം പോഷകങ്ങൾ അടങ്ങിയട്ടുള്ള ഈന്തപ്പഴം മിക്കവരുടെയും ആരോഗ്യസംരക്ഷണ ഡയറ്റിൽ ഒന്നാമൻ ആയിരിക്കും. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തിൽ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മിതമായി കഴിച്ചില്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കുന്നത് ആരോഗ്യം ശോഷിക്കുന്നതിന് കാരണമായേക്കാം. 

ഹൈപ്പർകലീമിയയിലേക്ക് നയിച്ചേക്കാം

രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വർദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പർകലീമിയ. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അവ കൂടുതൽ കഴിക്കുന്നത് ഹൈപ്പർകലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 3.6 മുതൽ 5.2 മില്ലിമോൾ വരെയാണ് ഉണ്ടാവേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 7 മില്ലിമോളിൽ കൂടുതലായാൽ ഉടൻ വൈദ്യസഹായം തേടണം.

ശരീരഭാരം വർദ്ധിപ്പിക്കും

ഈന്തപ്പഴത്തിൽ കലോറിയും ഊർജ്ജ സാന്ദ്രതയും കൂടുതലായതിനാൽ ശരീരഭാരം വർധിക്കാനും കാരണമാകും. ഈന്തപ്പഴത്തിന്റെ ഒരു ഗ്രാമിൽ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും

ഈന്തപ്പഴത്തിൽ ചേർക്കുന്ന സൾഫൈറ്റുകൾ ​ഗുരുതരം

ഉണങ്ങിയ പഴങ്ങൾ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേർക്കുന്ന രാസ വസ്തുവാണ് സൾഫൈറ്റുകൾ. ഈന്തപ്പഴത്തിനൊപ്പം ശരീരത്തിലേക്ക് കടക്കുന്ന സൾഫൈറ്റുകൾ ​ഗുരുതര ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

ചർമ്മത്തിൽ തിണർപ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോ​ഗ്യ പ്രശ്‍നങ്ങൾക്കും സൾഫൈറ്റുകൾ കാരണമാകും. പല ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പൽ മൂലവും തിണർപ്പ് ഉണ്ടാകാം.

നാരുകൾ അമിതമായാൽ പ്രശ്നം

നാരുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് അമിതമായി നാരുകൾ കഴിക്കുക എന്നാണ്. അതുകൊണ്ട് തന്നെ മലബന്ധം, വയറുവേദന തുടങ്ങിയ വയറുവേദന പ്രശ്നങ്ങൾക്ക് കാരണമാകും.

അലർജി ഉണ്ടാക്കാം

ആസ്ത്മയുള്ളവരിൽ 80% ആളുകൾക്കും പൂപ്പൽ പോലുള്ള വായുവിലൂടെ പകരുന്ന വസ്തുക്കളോട് അലർജിയുണ്ട്. ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലർജിക്ക് കാരണമാകാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com