നല്ല കൊളസ്ട്രോൾ കൂടിയാൽ പ്രായമായവരിൽ ഓർമ്മക്കുറവിനുള്ള സാധ്യത കൂടുതൽ; പഠനം

ഉയർന്ന അളവിൽ എച്ച്ഡിഎല്‍ ഉള്ള പ്രായമായവരിൽ ഓർമ്മക്കുറവ് ഉണ്ടാവാൻ 47 ശതമാനം സാധ്യതയെന്ന് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യകരമായ ഹൃദയത്തിന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രണ്ട് തരം കൊളസ്‌ട്രോള്‍ ആണ് ഉള്ളത്. നല്ല കൊളസ്‌ട്രോള്‍ (ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍-എച്ച് ഡിഎല്‍), മോശം കൊളസ്‌ട്രോള്‍ (ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ -എല്‍ഡിഎല്‍)

ശരീരത്തിൽ നല്ല കൊളസ്‌ട്രോള്‍ അഥവ ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൂടിയാൽ പ്രായമായവരില്‍ ഓർമ്മക്കുറവ് വരാനുള്ള സാധ്യതയുണ്ടെന്ന് മോനാഷ് സര്‍വകലാശാലയുടെ പുതിയ പഠനത്തിൽ പറയുന്നു. ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത് വെസ്റ്റേണ്‍ പെസഫിക് ജേണലില്‍ പ്രസിദ്ധീകരച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

ആറ് വർഷം നടത്തിയ പഠനത്തിൽ ഉയർന്ന അളവിൽ എച്ച്ഡിഎല്‍ ഉള്ള പ്രായമായവരിൽ ഓർമ്മക്കുറവ് ഉണ്ടാവാൻ 47 ശതമാനം സാധ്യതയെന്ന് കണ്ടെത്തി. 18,668 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 2709 പേര്‍ക്ക് ഉയര്‍ന്ന അളവില്‍ എച്ച്ഡിഎല്‍-സി ഉണ്ടായിരുന്നു. പഠനത്തിൽ ഉയർന്ന അളവിൽ എച്ച്ഡിഎല്‍ ഉണ്ടായിരുന്ന 75 വയസിൽ താഴെയുള്ളവരിൽ 35 പേർക്ക് ഓർമ്മക്കുറവ് റിപ്പോർട്ട് ചെയ്‌തു. 75 വയസും അതിന് മുകളിലുള്ളവരിലും 101 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

പുരുഷന്മാരില്‍ 40 മുതൽ 60 വരെയും സ്ത്രീകളില്‍ 50 മുതൽ 60 വരെയുമാണ് എച്ച്ഡിഎല്‍ വേണ്ടത്. നല്ല കൊളസ്ട്രോളിന്റെ അളവ് 80 മുകളിൽ പോകുന്നത് ഹൃദായാഘാതത്തിന് വരെ കാണമാകാം. ഓർമ്മക്കുറവിലേക്ക് ഉയർന്ന നല്ല കൊളസ്ട്രോൾ നയിക്കുന്നതിൽ കൂടുതൽ പഠനം ആവശ്യമാണ്.

ഹൃദയാരോഗ്യത്തിന് നല്ല കൊളസ്‌ട്രോളിന്റെ ആവശ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ക്ക് അറിയാം. എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിക്കുമെന്ന് കൂടുതല്‍ പഠനവിധേയമാക്കണമെന്നും ഗവേഷകര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com