ഒരു നുള്ള് നെയ്യ് മതി, ചർമ്മവും മുടിയും തിളങ്ങും

വിറ്റമിൻ എ, ഇ എന്നിവയും നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള നെയ്യ് ചർമത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീട്ടിൽ എപ്പോഴുമുള്ള സാധനങ്ങൾ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണം താരതമ്യേന എളുപ്പമാണ്. ഇക്കാര്യത്തിൽ ഏറ്റവും പ്രയോജനപ്രദമായ ഒന്നാണ് നെയ്യ്. വിറ്റമിൻ എ, ഇ എന്നിവയും നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള നെയ്യ് ചർമത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും നെയ്യ് നല്ലതാണ്. 

ചർമ്മത്തെ മൃദുവാക്കാം

 • കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ പലരും സ്ഥിരമായി പറയുന്ന പരാതിയാണ്. ഇത് മാറ്റാൻ ഒരു നുള്ള് നെയ്യ് മതി. നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്തശേഷം 15 മിനിറ്റ് കഴിഞ്ഞ് നനഞ്ഞ കോട്ടൺ തുണികൊണ്ട് തുടച്ചുകളയാം. ഇത് ചുളിവുകളും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കും. 

 • രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി ക്ലെൻസ് ചെയ്തതിന് ശേഷം ഒരു നുള്ള് നെയ്യ് മുഖത്ത് തടവാം. മുകളിലേക്കും താഴേക്കുമെന്ന രീതിയിൽ അഞ്ച് മിനിറ്റ് മസാഡ് ചെയ്തശേഷം ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം. ചർമ്മത്തിന് മൃദുലതയും മിനുസവും ലഭിക്കും. 

 • മൂന്ന് ടേബിൾസ്പൂൺ ഓട്സെടുത്ത് അതിൽ ഒരു ടീസ്പൂൺ നെയ്യ്, തേൻ, തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ തിളക്കമുള്ള മൃദുലമായ ചർമം സ്വന്തമാക്കാം. 

മുടിക്കും ബെസ്റ്റ്

 • നെയ്യ് മുടിയെ സോഫ്റ്റ് ആക്കും. തലമുടിയിൽ നെയ്യ് പുരട്ടി തലയോട്ടി മുതൽ താഴേക്ക് തടവി ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. 

 • ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി തലയോട്ടിയിലും മുടിയിലും പുരട്ടാം. ചൂടുള്ള ഒരു ടവൽ ഉപയോ​ഗിച്ച് 20 മിനിറ്റ് പൊതിഞ്ഞു വയ്ക്കണം. അതിനുശേഷം ഒരു പ്ലാസ്റ്റിക് ഷവർ ക്യാപ് ഉപയോ​ഗിച്ച് രാത്രിമുഴുവൻ വയ്ക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com