ഭക്ഷണം പത്രക്കടലാസിൽ പൊതിയരുത്, വിളമ്പാനും പാഴ്സലിനും വേണ്ട; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ 

പത്രത്തിൽ ഭക്ഷണം വിളമ്പുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന ഭവിഷത്തുകൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണം വിളമ്പാനും പാഴ്‌സൽ നൽകാനും പത്രം ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി (എഫ്എസ്എസ്എഐ).  ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഭവിഷത്തുകൾ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും നിർദേശം നൽകിയത്. 

പത്രങ്ങളിൽ ഉപയോഗിക്കുന്ന മഷിയിൽ ബയോആക്റ്റീവ് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തിൽ കലരുകയും അതുവഴി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യും. പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിട്ടുള്ള ഹാനികരമായ രാസവസ്തുക്കളും ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും.

പത്രങ്ങൾ വിതരണം ചെയ്യുമ്പോഴും ബാക്ടീരിയയും വൈറസുമെല്ലാം ചേക്കേറാൻ ഇടയുണ്ട്, പല തരത്തിലുള്ള മലിനീകരണത്തിത് ഇത് കാരണമാകും. ഇവ ഭക്ഷണത്തിൽ കലരുകയും അതുവഴി ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇതിന് പരിഹാരം കാണാനാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പാക്കേജിംഗ്) റെഗുലേഷൻസ് 2018 എഫ്എസ്എസ്എഐ നടപ്പിലാക്കിയത്. ഭക്ഷണം വിളമ്പാനും പൊതിയാനും പത്രങ്ങളോ സമാന വസ്തുക്കളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുന്നതാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com