പുറത്തു മാത്രമല്ല വീടിനകവും പ്രശ്‌നം; കരുതിയില്ലെങ്കിൽ അപകടം, ഇന്ന് ലോക ശ്വാസകോശാരോഗ്യ ദിനം

ഇന്ന് ലോക ശ്വാസകോശാരോഗ്യ ദിനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ടോബർ 25, ലോക ശ്വാസകോശാരോഗ്യ ദിനം. നമ്മുടെ ശരീരം ആരോ​ഗ്യത്തോടെ ഇരിക്കാൻ ഓക്‌സിജൻ അത്യാവശ്യമാണ്. അതിന് ശ്വാസകോശം മികച്ച രീതിയിൽ പ്രവർത്തിക്കണം. എന്നാൽ മാറി വരുന്ന ജീവിതശൈലിയും കാലാവസ്ഥയും ഭക്ഷണ രീതിയും കാരണം കഴിഞ്ഞ കുറച്ച് ദശകങ്ങളായി ശ്വാസകോശ സംബന്ധിയായ പല രോഗങ്ങളും വർധിച്ചു വരുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കോവിഡ് മഹാമാരിക്കാലത്ത് ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടിയതോടെ ജനങ്ങളിൽ ശ്വാസകോശാരോഗ്യം സംരക്ഷിക്കുന്നതിന്റെ പ്രധാന്യം വളരെ വലുതാണ്. ചിട്ടയോടുള്ള ജീവിതം നമ്മുടെ ശ്വാസകോശത്തെ ആരോ​ഗ്യമുള്ളതാക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

‌പുകവലിയാണ് ശ്വാസകോശത്തിന് ഏറ്റവും വലിയ വില്ലൻ. ഇത് അർബുദം, ക്രോണിക് ഒബ്രസ്‌ട്റ്റീവ് പൾമണറി ഡിസീസ് എന്നവയ്‌ക്കുള്ള സാധ്യത കൂട്ടും. ശ്വാസ നാളത്തെ ചുരുക്കി ശ്വാസ തടസത്തിന് കാരണമാകും. അതുകൊണ്ട് സിഗരറ്റിനെ നിർബന്ധമായും അകറ്റി നിൽക്കുന്നതാണ് നല്ലത്. 

രണ്ടാമത്തെ പ്രധാന കാരണം മലിനീകരണമാണ്. പൊടിയും മലിന വായും ശ്വസിക്കുന്നതും ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. വീടിന് പുറത്തിറങ്ങുമ്പോഴുള്ളതു പോലെ തന്നെ അപകടമാണ് വീടിനുള്ളിലെ മലിനീകരണം. വീടിനുള്ളിൽ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പു വരുത്താൻ മറക്കരുത്. വീടിനുള്ളലെ ഭിത്തികളിൽ ഈർപ്പം തട്ടിയുണ്ടാകുന്ന ഫങ്കസ്, പൊടി ഇവയൊക്കെ ശ്വാസകോശത്തിന് ദോഷമാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും കരുതുക.

പനി, ജലദോഷം കാരണമുണ്ടാകുന്ന അണിബാധ ചിലപ്പോൾ ഗുരുതര ശ്വാസകോശ പ്രശ്‌നത്തിലേക്ക് നയിക്കാം. സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുന്നത് അണുബാധയിൽ നിന്നും ഒരു പരിധിവരെ നമ്മെ സംരക്ഷിക്കും. വായിലെ അണുക്കൾ സാന്നിധ്യവും ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്ക് കാരണമായേക്കാം.

കൂടാതെ ആരോ​ഗ്യമുള്ള ശ്വാസകോശത്തിന് വ്യായാമം ശീലമാക്കാം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശ്വാസകോശാരോ​ഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ഡയറ്റിൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പച്ചക്കറിയിലെ പോഷക ​ഗുണം ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com