മുഖക്കുരു ആണോ പ്രശ്നം? വെളുത്തുള്ളി ആണ് താരം, ഈ വഴികൾ പരീക്ഷിക്കാം 

മുഖക്കുരുവിന്റെ പരാതി പറഞ്ഞ് മടുത്തെങ്കിൽ ഇനിയൊരു വീട്ടുവൈദ്യമാകാം, വെളുത്തുള്ളി ഉപയോ​ഗിച്ച്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുഖക്കുരുവിന്റെ പരാതി പറഞ്ഞ് മടുത്തോ? വിലകൂടിയ പ്രതിവിധികളൊക്കെ പരീക്ഷിച്ച് മടുത്തെങ്കിൽ ഇനിയൊരു വീട്ടുവൈദ്യമാകാം. വെളുത്തുള്ളിയാണ് താരം. മുഖക്കുരു നീക്കാൻ  വെളുത്തുള്ളി പല രീതിയില്‍ ഉപയോഗിക്കാം. 

മൂന്നോ നാലോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചെടുത്തശേഷം ഈ പേസ്റ്റ് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ നേരിട്ട് പുരട്ടാം. പത്ത് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിക്കളയണം. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന് ശമനമുണ്ടാക്കും.  ‌വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അണുബാധകള്‍ നീക്കി മുഖക്കുരു വരാനുള്ള സാധ്യത ഒഴിവാക്കും

വെളുത്തുള്ളിക്കൊപ്പം കറ്റാര്‍വാഴ ചേർത്തും ഉപയോഗിക്കാം. മൂന്നോ നാലോ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചശേഷം ഇതിന്റെ നീരെടുത്ത് അതിലേക്ക് കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിക്സ് ചെയ്തശേഷം മുഖക്കുരുവുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടി നന്നായി മസാജ് ചെയ്യാം. പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് ദിവസവും ചെയ്യുന്നത് ഫലപ്രദമാകും. ഇതുപോലെ മഞ്ഞള്‍ ചേര്‍ത്തും വെളുത്തുള്ളി നീര് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com