കഞ്ഞിവെള്ളം വെറുതെ കമഴ്ത്തി കളയല്ലേ! മുഖവും മുടിയും മിനുക്കാം 

കഞ്ഞിവെള്ളം ഉപയോ​ഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമ്മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീട്ടിൽ എന്നും കിട്ടാൻ എളുപ്പമുള്ള ഒന്നാണ് കഞ്ഞിവെള്ളം. ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. മുഖത്തിനും തലമുടിക്കും ഏറെ ​ഗുണം നൽകും. കഞ്ഞിവെള്ളം ഉപയോ​ഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമ്മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. 

മുഖത്തെ അടഞ്ഞ ചർമ്മസുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനായി കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകാം. വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും ചർമ്മത്തിലെ മറ്റ് നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം പരിഹാരം കാണും. കഞ്ഞിവെള്ളം കുളിക്കുന്നതിനു മുമ്പ് ശരീരത്തിൽ കോരിയൊഴിച്ചശേഷം 15 മിനിറ്റ് കളിഞ്ഞ് കഴുകിക്കളയാം. 

മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളിൽ കഞ്ഞിവെള്ളം വെറുതേ തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ സ​ഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com