എന്നും തൈര്, ഒരുപാട് ​ഗുണങ്ങൾ; എല്ലുകളുടെ ആരോഗ്യം മുതൽ ഹൃദയം വരെ സുരക്ഷിതമാക്കാം 

ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുമെല്ലാം തൈര് നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. ഇത്  ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണംചെയ്യും. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുമെല്ലാം തൈര് നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായതിനാൽ തൈര് എല്ലുകളുടെ ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കും. 

തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ഇതിലുണ്ട്. അതിനാൽ ദഹനക്കേടിനുള്ള പ്രതിവിധിയായും തൈര് ഉപയോ​ഗിക്കാം. 

കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദവും ഹൈപ്പർ ടെൻഷനും കുറയ്ക്കാനും തൈര് സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസ് നിലയും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ തൈര് നല്ലതാണ്. അതേസമയം തൈര് അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കും മലബന്ധത്തിനും കാരണമാകാം എന്നകാര്യവും മറക്കണ്ട. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com