ചർമ്മസംരക്ഷണത്തിൽ ഏറ്റവും പ്രധാനം എന്ത്? മറക്കാതെ ശീലമാക്കാം ഈ അഞ്ച് കാര്യങ്ങൾ 

സ്വപ്നം കാണുന്ന മുഖചർമ്മം ലളിതമായി സ്വന്തമാക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ർമ്മത്തിന് കൃത്യമായ സംരക്ഷണം നൽകാതെ  ആരോഗ്യവും ഭംഗിയുമുള്ള ചർമ്മം വേണമെന്ന് സ്വപ്നം കാണുന്നത് വെറുതെയാണ്. സ്‌കിൻ കെയർ പലർക്കും മടിയുള്ള കാര്യമാണെങ്കിലും ചിട്ടയായ ചർമ്മസംരക്ഷണം ഇല്ലെങ്കിൽ മുഖക്കുരുവും കറുത്ത പാടുകളുമെല്ലാം പ്രത്യക്ഷപ്പെടും. സ്വപ്നം കാണുന്ന മുഖചർമ്മം ലളിതമായി സ്വന്തമാക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്...

മറക്കാതെ മുഖം കഴുകാം - ഉറങ്ങുന്നതിന് മുമ്പും ഉറക്കമുണർന്ന ഉടനെയും മുഖം കഴുകണം.  മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനും മുഖചർമം കൂടുതൽ തിളക്കത്തോടെയിരിക്കാനും ഇത് സഹായിക്കും. മുഖം തുടയ്ക്കാൻ മാത്രമായി ഒരു ടൗവ്വൽ കരുതണം. 

ക്ലെൻസർ ശീലമാക്കാം - വളരെ മൃദുവായി വേണം മുഖം കഴുകാൻ. ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകിയ ശേഷം ഏതെങ്കിലും ക്ലെൻസർ ഉപയോഗിക്കുന്നതും പതിവാക്കണം. മുഖത്ത് അവശേഷിക്കുന്ന അഴുക്ക് നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. കഴുകി വൃത്തിയാക്കിയ മുഖം വൃത്തിയുള്ള ടവ്വൽ ഉപയോഗിച്ച് തുടയ്ക്കാം.

സ്ക്രബ് ചെയ്യുമ്പോൾ - സ്ക്രബ് ചെയ്യുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കും. അതുകൊണ്ട്, അമിതമായി മുഖക്കുരുവുള്ളവരും അമിതമായി വിയർക്കുന്നവരും സ്‌ക്രബ്ബ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം സ്‌ക്രബ്ബിംഗ് നിങ്ങളുടെ ചർമ്മത്തിന്റെ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കും. 

സൺസ്ക്രീൻ മറക്കരുത് - സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കി ചർമ്മത്തിലെ ചുളിവുകൾ നീക്കാനും യുവത്വം നിലനിർത്താനും സഹായിക്കുന്നതാണ് സൺസ്‌ക്രീൻ. പുറത്തുപോകുമ്പോഴും വീട്ടിലിരിക്കുമ്പോഴും സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. എസ്പിഎഫ് മുപ്പതോ അതിൽ കൂടുതലോ ഉള്ള സൺസ്‌ക്രീൻ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. 

സ്ട്രസ്സ് വേണ്ട - ചർമം ആരോഗ്യത്തോടെയിരിക്കാൻ സ്ട്രെസ് ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. സമ്മർദ്ദം കൂടുതലുള്ളവരിൽ സോറിയാസിസ്, എക്‌സിമ, മുഖക്കുരു തുടങ്ങി പല ചർമ രോഗങ്ങളും കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ടെൻഷൻ മാറ്റി റിലാക്‌സായിരിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com