സപ്ലിമെന്റും പ്രോട്ടീന്‍ പൗഡറും വാങ്ങി കീശ കാലിയാക്കണ്ട; അറിയാം ഗ്രീന്‍പീസിന്റെ ഗുണങ്ങള്‍ 

പോഷകങ്ങളുടെ കലവറയാണ് ഗ്രീന്‍പീസ്, രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ വലിയ പങ്കുവഹിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യമുള്ള ശരീരം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ വിലയേറിയ സപ്ലിമെന്റുകളും പ്രോട്ടീന്‍ പൗഡറുമൊക്കെ അന്വേഷിച്ച് പോകാറുണ്ടോ? ഇത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്നല്ലാതെ ഉദ്ദേശിച്ച ഫലം നല്‍കുമെന്ന് ഉറപ്പൊന്നും വേണ്ട. എന്നാല്‍, നിങ്ങളുടെ സ്വന്തം അടുക്കളയിലുള്ള ചില വിഭവങ്ങള്‍ വേണ്ട പോഷകങ്ങള്‍ നല്‍കുകയും ആരോഗ്യത്തിന് മറ്റ് പല നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒന്നാണ് ഗ്രീന്‍പീസ്. 

ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍

► പോഷകങ്ങളുടെ കലവറയാണ് ഗ്രീന്‍പീസ്, അതുകൊണ്ടാണ് ഗ്രീന്‍പീസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി തോന്നുന്നതും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നതും. പോഷകങ്ങള്‍ക്കൊപ്പം നാരുകളാല്‍ സമ്പന്നമാണെന്നതും ഗ്രീന്‍പീസിന്റെ സവിശേഷതയാണ്. ഇത് വിശപ്പിനെ പിടിച്ചുനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

► രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ ഗ്രീന്‍പീസ് വലിയ പങ്കുവഹിക്കും. ഗ്രീന്‍പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നൊരു വര്‍ദ്ധനവുണ്ടാക്കില്ല എന്നതുകൊണ്ടാണത്. അതുമാത്രമല്ല ഇവയിലെ ഫൈബര്‍ ഘടകം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സഹായിക്കും. 

► ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍പീസ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിലനിര്‍ത്തുന്നതിന് ഇവ പ്രധാനമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com