ഓര്‍മ്മശക്തി കൂട്ടണോ? തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ അല്‍പം കാപ്പി ആകാം 

കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കാനും മനഃപാഠമാക്കാനും കാപ്പി നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ ഒരു കാപ്പി കിട്ടിയില്ലെങ്കില്‍ ഒട്ടും ഉഷാറില്ല എന്ന് പറയുന്നവര്‍ ഒരുപാടുണ്ട്. പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പിയില്‍ നിന്നാണ്. ക്ഷീണം മാറ്റാനും ബോറടിച്ചിരിക്കുമ്പോള്‍ കുറച്ച് ഉന്മേഷം കിട്ടാനുമെല്ലാം കാപ്പിയെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാം. ഇങ്ങനെ കാപ്പി പ്രേമികള്‍ പെരുകുന്നതിനൊപ്പം വിപണിയില്‍ ലഭ്യമായിട്ടുള്ള കാപ്പി വെറൈറ്റികളും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ ആശങ്കകള്‍ അകറ്റാനുമൊക്കെ സഹായിക്കുന്ന കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുമെന്ന് അറിയാമോ?

കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കാനും മനഃപാഠമാക്കാനും കാപ്പി നല്ലതാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. മൈന്‍ഡ്‌വാച്ച് എന്നൊരു ഉപകരണം നിര്‍മ്മിച്ചാണ് ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്ത ആളുകളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്. കാപ്പിയും സംഗീതവും ഓര്‍മ്മശക്തി വേണ്ട കാര്യങ്ങളില്‍ ആളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

കട്ടന്‍ കാപ്പി മധുരമില്ലാതെ

ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്‌സിന്‍ നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്‍പം കറുവപ്പട്ട ചേര്‍ക്കാം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com