നടത്തവും ജോ​ഗിങ്ങും മാത്രം പോര, സ്ത്രീകൾക്ക് വെയിറ്റ് ട്രെയി‌നിങ്ങും വേണം 

സ്ട്രെങ്ത്ത് ട്രെയ്‌നിങ്‌, റസിസ്‌റ്റൻസ്‌ ട്രെയ്‌നിങ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ തുടങ്ങിയവ ചെയ്യുമ്പോൾ നിരവധി ​ഗുണങ്ങളുണ്ട്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ടത്തം, ജോ​​ഗിങ്ങ് പോലുള്ള വ്യായാമങ്ങൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെങ്കിൽ പേശികളുടെയും എല്ലുകളുടെയും ആരോ​ഗ്യത്തിന് ഭാരം ഉയർത്തിയുള്ള വെയിറ്റ് ട്രെയി‌നിങ്ങ് ആവശ്യമാണ്. സ്ത്രീകൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. സ്ട്രെങ്ത്ത് ട്രെയ്‌നിങ്‌, റസിസ്‌റ്റൻസ്‌ ട്രെയ്‌നിങ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ തുടങ്ങിയവ ചെയ്യുമ്പോൾ നിരവധി ​ഗുണങ്ങളുണ്ട്. 

► 30 വയസ്സ് പിന്നിട്ടുകഴിയുമ്പോൾ ഓരോ വർഷവും പേശികളുടെ ഭാരം 1-2 ശതമാനം വച്ച്‌ കുറയുമെന്നാണ്‌ പറയുന്നത്. ഇത് തടഞ്ഞ് സന്ധികളെ കരുത്തോടെ നിലനിർത്താൻ വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ പരിശീലിക്കണം. പേശികളുടെ ഭാരം വർധിപ്പിക്കാനും പോസ്‌ചർ മെച്ചപ്പെടുത്താനും വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ സഹായിക്കും. പത്ത് ആഴ്ച റസിസ്റ്റൻസ്‌ ട്രെയ്‌നിങ്‌ പ്രോഗ്രാമിൽ പങ്കെടുത്ത സ്‌ത്രീകളിൽ പേശികളുടെ കരുത്ത് ​ഗണ്യമായി വർദ്ധിച്ചെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

► പതിവായി വെയിറ്റ് ട്രെയിനിങ് ചെയ്താൽ എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്താനും അതുവഴി ആർത്തവവിരാമത്തിന് ശേഷം സ്‌ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഓസ്‌റ്റിയോപോറോസിസ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കാനും കഴിയും. 

► ഇൻസുലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ നിത്യവുമുള്ള സ്‌ട്രെങ്‌ത്ത് ട്രെയ്‌നിങ്‌ വ്യായാമങ്ങൾ സ്വാധീനിക്കും. ഹോർമോണൽ സന്തുലനം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം ചയാപചയത്തിലും സമ്മർദം കൈകാര്യം ചെയ്യുന്നതിലും മുഖ്യ പങ്കുവഹിക്കും. പോളി സിസ്‌റ്റിക്‌ ഓവറി സിൻഡ്രോം ഉള്ള സ്‌ത്രീകൾക്ക് ഇത് പ്രയോജനകരമാകും. 

► പേശികളിലെ കോശങ്ങൾ വളരെ സജീവമായവയാണ്. ഇത് കലോറി കൂടുതൽ ഉപയോ​ഗിക്കാൻ സഹായിക്കും. ഇത്‌ സ്‌ത്രീകളുടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറച്ച് ശരീരം ഒതുക്കമുള്ളതാക്കാനും സഹായിക്കും. 
 
► മാനസികനില മെച്ചപ്പെടുത്താനും വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ വ്യായാമങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com