ഡെങ്കിപ്പനിയും മലേറിയയും ഒന്നിച്ചുവന്നാല്‍? ഇരട്ടി ഗുരുതരം, അത്യാഹിതമായി കരുതണം  

ഒരേസമയം രണ്ട് രോഗം പിടിപെടുമ്പോൾ കൂടുതൽ അപകടഘടകങ്ങൾ ഉൾപ്പെടും. കോ-ഇൻഫെക്ഷൻ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കും, ഇതുമൂലം കൂടുതൽ സങ്കീർണതകളും ഉണ്ടാകാനും സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെങ്കിപ്പനിയും മലേറിയയും ബാധിച്ച് നിരവധി ആളുകള്‍ ആശുപത്രികളില്‍ നിറയുന്നുണ്ട്. ഇതിനിടയില്‍ രണ്ട് രോഗവും ഒന്നിച്ചുവരുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒരു വ്യക്തിയില്‍ ഡെങ്കിപ്പനിയും മലേറിയയും ഒന്നിച്ചുണ്ടാകുന്ന അവസ്ഥ കടുത്ത മലേറിയ ആയാണ് കണക്കാക്കുന്നതെന്നും ഇത് എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

ഒരാള്‍ക്ക് ഒരേസമയം രണ്ട് രോഗം പിടിപെടുമ്പോള്‍ കൂടുതല്‍ അപകടഘടകങ്ങള്‍ ഉള്‍പ്പെടും. കോ-ഇന്‍ഫെക്ഷന്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കും, ഇതുമൂലം കൂടുതല്‍ സങ്കീര്‍ണതകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗാവസ്ഥ രൂക്ഷമാകുകയും മരണം സംഭവിക്കാന്‍ പോലും സാധ്യതയുള്ളതിനാല്‍ അത്യാഹിത സംഭവമായാണ് ഇത് കരുതേണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഡെങ്കിപ്പനിക്കും മലേറിയക്കും പല ലക്ഷണങ്ങളും പൊതുവായതിനാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. മലേറിയ കരളിനെയാണ് ബാധിക്കുന്നത്, ഡെങ്കിയുടെ കാര്യത്തില്‍ ഇത് കരളിനെ ബാധിക്കുകയും അതുവഴി വയറ്റില്‍ വെള്ളം കെട്ടാന്‍ ഇടയാക്കുകയും ചെയ്യും. കടുത്ത പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, രക്തശ്രാവം എന്നീ ലക്ഷണങ്ങളാണ് ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ പ്രകടമാകുന്നത് മലേറിയയിലും പനി, വിയര്‍പ്പ്, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ട്. 

രണ്ട് രോഗങ്ങളും കൊതുകില്‍ നിന്നാണ് പകരുന്നത്. അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെങ്കില്‍ ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളും ട്രോപ്പിക്കല്‍ കാലാവസ്ഥയുമൊക്കെ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. മുമ്പ് അസുഖം വന്നിട്ടുള്ളവര്‍ക്കും രോഗം പെട്ടെന്ന് പിടിപെടും. വീട്ടിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. അതുപോലെ ഭക്ഷണവും വെള്ളവും മൂടിവയ്ക്കാനും മറക്കരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com