ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന പ്രോട്ടീനോ അതോ പ്രോട്ടീന്‍ ഷെയ്‌ക്കോ? ഏത് തെരഞ്ഞെടുക്കണം? വിദഗ്ധര്‍ പറയുന്നു 

65 കിലോയുള്ള ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 52-65 ഗ്രാം പ്രോട്ടീന്‍ വേണം. ദിവസവും നിങ്ങള്‍ ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും ഇത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരത്തിന് വളരെ അനിവാര്യമായ ഒരു മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. ചര്‍മ്മം, പേശുകള്‍, ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, അസ്ഥികള്‍, രക്തം എന്നിവയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. അതുകൊണ്ട് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഉറപ്പാക്കിവേണം ആഹാരക്രമം ചിട്ടപ്പെടുത്താന്‍. 

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഒരു കിലോയ്ക്ക് 0.8 മുതല്‍ ഒരു ഗ്രാം എന്ന കണക്കില്‍ പ്രോട്ടീന്‍ ആവശ്യമാണ്. അതായത് 65 കിലോയുള്ള ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 52-65 ഗ്രാം പ്രോട്ടീന്‍ വേണം. ദിവസവും നിങ്ങള്‍ ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും ഇത്. 

പ്രോട്ടീന്‍ ഷെയ്ക്ക് കുടിക്കുമ്പോള്‍ പ്രോട്ടീനൊപ്പം അതില്‍ ചേര്‍ത്തിട്ടുള്ള വിറ്റാമിനുകളും മിനറലുകളും ശരീരത്തിലെത്തും. ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീനൊപ്പമാകട്ടെ വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്‌സിഡന്റ്‌സും നാരുകളുമൊക്കെ സ്വാഭാവികമായി ശരീരത്തിലെത്തും. ഇത് നിങ്ങളുടെ വിശപ്പടങ്ങി എന്ന വിചാരത്തെയും ഉണര്‍ത്തും. സാധാരണ 20 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ചവയ്ക്കുമ്പോഴാണ് വയര്‍ നിറഞ്ഞെന്ന തോന്നല്‍ തലച്ചോറിനുണ്ടാകുന്നത്. പ്രോട്ടീന്‍ ഷെയ്ക്ക് കുടിക്കുമ്പോള്‍ ഒറ്റടിക്ക് മുഴുവന്‍ അകത്താക്കുന്നതുകൊണ്ട് വയറ് നിറഞ്ഞതായി അനുഭവപ്പെടണമെന്നില്ല.

ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ ശരീരത്തിലെത്തുമ്പോള്‍ ഷെയ്ക് കുടിക്കുന്നത് മൂലമുണ്ടാകുന്ന ഓക്കാനം, തലവേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഒഴിവാക്കാം. പ്രോട്ടീന്‍ പൗഡര്‍ തെരഞ്ഞെടുക്കുന്നവര്‍ നല്ല ബ്രാന്‍ഡ് നോക്കി വാങ്ങണമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണത്തിന് പകരം പ്രോട്ടീന്‍ ഷെയ്ക്ക് കുടിക്കുന്ന ആശയത്തോട് ഇവര്‍ക്ക് യോജിപ്പില്ല. ഇത് ഭക്ഷണം വീണ്ടും കഴിച്ചുതുടങ്ങുമ്പോള്‍ ശരീരഭാരം കൂടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രോട്ടീന്‍ പൗഡര്‍ സപ്ലിമെന്റ് ആണെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് അവ ഭക്ഷണത്തിന് പകരമായി കഴിക്കേണ്ടതല്ല. അതുപോലെ വൃക്ക, കരള്‍, യൂറിക് ആസിഡ് എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം നേടിയ ശേഷമേ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാവൂ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com