ഐസ് പ്രയോഗം നല്ലതാണ്, പക്ഷെ നേരിട്ട് ചര്‍മ്മത്തില്‍ വേണ്ട; സ്‌കിന്‍ കെയര്‍ ടിപ്‌സ്

ഐസ് ഉപയോഗം ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

സ്‌കിന്‍ കെയര്‍ ചെയ്യുന്നവര്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഒന്നാണ് ഐസ്. ഐസ് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യും. ഇത് കൂടുതല്‍ തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മം സമ്മാനിക്കും. ഐസ് ഉപയോഗം പൊതുവേ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ല. 

ചര്‍മ്മത്തില്‍ വൃത്തിയുള്ള ഐസ് ക്യൂബുകള്‍ വേണം ഉപയോഗിക്കാന്‍. സ്‌കിന്‍ കെയറിനുവേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകളും നല്ലതാണ്. ചര്‍മ്മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്‍ വേണം ഐസ് ചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മ്മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടുപോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

സെന്‍സിറ്റീവ് ചര്‍മ്മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്‍ ചെയ്യാവൂ. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയശേഷം ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതാണ് അഭികാമ്യം. ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളപ്പോള്‍ ഐസ് ഉപയോഗിക്കുന്നത് അത് കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. ഐസിംഗ് മാത്രമാണ് ചര്‍മ്മ സംരക്ഷണത്തിലേ ഏക മാര്‍ഗ്ഗം എന്ന് ചിന്തിക്കരുത്. ഇതുവഴി താത്കാലിക മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകു. ക്ലെന്‍സിങ്, മോയ്ച്ചറൈസിങ്, സണ്‍സ്‌ക്രീന്‍ ഉപയോഗം എന്നിവ പതിവാക്കാന്‍ മറക്കരുത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com