ചിലർ ഭക്ഷണത്തെ വെറുക്കും, ചിലർക്ക് അമിതാസക്തി; വിഷാദരോ​ഗം വിശപ്പിൽ വരുത്തുന്ന മാറ്റങ്ങൾ  

വിഷാദരോഗം നിർണയിക്കപ്പെടുന്നവരിൽ വിശപ്പ്‌ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിഷാദരോഗം പിടിമുറുക്കുന്നതോടെ ശരീരവും മനസ്സും കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തും. ഇഷ്ടമുള്ള പല കാര്യങ്ങളോടും മടുപ്പ് തോന്നുന്നതു മുതൽ ലഹരിയിൽ അഭയം കണ്ടെത്തുന്നതുവരെ വിഷാദത്തിന് അകമ്പടിയായി വരുന്ന മാറ്റങ്ങളാണ്. ചിലരിൽ വിശപ്പിനെയും വിഷാദം കാര്യമായി ബാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചിലർക്ക് ഭക്ഷണത്തോട് തീരെ താത്പര്യമില്ലാതാകും, മറ്റുചിലർക്കാകട്ടെ  അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയായിരിക്കും. ഇങ്ങനെ രണ്ട് തരത്തിലാണ് വിഷാദരോ​ഗം വിശപ്പിനെ ബാധിക്കുന്നത്. 

തീരെ ഭക്ഷണം കഴിക്കാതെ ഭാരം നഷ്ടപ്പെടുന്ന അവസ്ഥ വിഷാദം മൂലം ഉണ്ടായേക്കാം. എന്നാൽ, വിഷാദരോഗം നിർണയിക്കപ്പെടുന്നവരിൽ വിശപ്പ്‌ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇന്റർനാഷനൽ ജേണൽ ഓഫ്‌ ബിഹേവിയറൽ ന്യൂട്രീഷൻ ആൻഡ്‌ ഫിസിക്കൽ ആക്ടിവിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

എന്താണ് 'അൻഹെഡോണിയ'?

ജീവിതത്തിൽ വളരെയധികം സന്തോഷത്തോടെ ചെയ്തിരുന്ന, ആനന്ദം കണ്ടെത്തിയിരുന്ന പല കാര്യങ്ങൾക്കും ഒട്ടും തന്നെ ആവേശം തോന്നാത്ത മാനസികാസ്ഥയെയാണ്‌  'അൻഹെഡോണിയ' എന്ന്‌ വിളിക്കുന്നത്‌. ഇതാണ് ചില വിഷാദരോഗികളിൽ വിശപ്പില്ലായ്‌മയ്ക്ക് കാരണമാകുന്നത്. 

ഭക്ഷണം മാത്രം!

വിഷാദരോഗം സൃഷ്ടിക്കുന്ന ഉത്‌കണ്‌ഠയും സമ്മർദവുമാണ്‌ ചിലരെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നത്‌. ഇവരെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം ഒരുപക്ഷെ ഭക്ഷണമായിരിക്കാം. യാഥാർഥ്യത്തിൽ നിന്ന്‌ ഒളിച്ചോടാനുള്ള മാർ​ഗ്​ഗമായാകാം ഇവർ ഭക്ഷണത്തെ കാണുന്നത്. അമിതവണ്ണമടക്കമുള്ള പ്രശ്നങ്ങളിലേക്ക് ഇത് ചെന്നെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com