12 വർഷം തളർന്നുകിടന്ന ഒസ്കം എഴുന്നേറ്റ് നടന്നു; അത്ഭുതമല്ല ഇത് ശാസ്ത്രം 

കഴുത്തിന് സമീപം നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഇയാളെ കിടപ്പുരോ​ഗിയാക്കിയത്. എന്നാലിന്ന് വൈദ്യശാസ്ത്രം ഒസ്കമിന് അയാളുടെ ശരീരത്തിനുമേൽ നിയന്ത്രണം തിരിച്ചു നൽകി. ചരിത്രത്തിലെ മഹത്തായ നേട്ടങ്ങളിലൊന്ന്
ഗെർട്-ജാൻ ഒസ്‌കം/ചിത്രം: സ്വിറ്റ്‌സർലാൻഡ് ഫെഡറൽ ഇൻസ്‌റ്റിറ്റ്യൂറ്റ് ഓഫ് ടെക്‌നോളജി
ഗെർട്-ജാൻ ഒസ്‌കം/ചിത്രം: സ്വിറ്റ്‌സർലാൻഡ് ഫെഡറൽ ഇൻസ്‌റ്റിറ്റ്യൂറ്റ് ഓഫ് ടെക്‌നോളജി

കദേശം 12 വർഷം മുൻപ് നടന്ന ഒരു സൈക്കിൾ അപകടം ഗെർട്-ജാൻ ഒസ്‌കമിന്റെ ജീവിതം മാറ്റിമറിച്ചു. അപകടത്തിൽ കാലുകൾ പൂർണ്ണമായും കൈകൾ ഭാഗികമായും തളർന്ന് കിടക്കുകയായിരുന്നു ഒസ്‌കം. കഴുത്തിന് സമീപത്തായി നട്ടെല്ലിനുണ്ടായ ക്ഷതം ഇയാളെ കിടപ്പുരോ​ഗിയാക്കി. എന്നാലിന്ന് വൈദ്യശാസ്ത്രം ഒസ്കമിന് അയാളുടെ ശരീരത്തിനുമേൽ നിയന്ത്രണം തിരിച്ചു നൽകി. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ മഹത്തായ നേട്ടങ്ങളിലൊന്നെന്നാണ് ദി സയന്റിഫിക് അമേരിക്കൻ ഈ സംഭവത്തെ വിലയിരുത്തുന്നത്. 

ശരീരത്തിൽ ബ്രെയിൻ-സ്‌പൈൻ ഇന്റർഫെയ്‌സ് പിടിപ്പിച്ച് നടത്തിയ പരീക്ഷണമാണ് ഈ അത്ഭുതത്തിന് വഴിതെളിച്ചത്. ഒസ്കമിന്റെ തലച്ചോറും പരിക്കേറ്റ ഭാഗത്തിനു താഴെയുള്ള ഞരമ്പുകളുമായി ആശയക്കൈമാറ്റം സാധ്യമാക്കുകയാണ് ഇതുവഴി ചെയ്തത്. ബ്രെയിൻ-സ്‌പൈൻ ഇന്റർഫെയ്‌സ് എന്നാണ് ശരീരത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ പേര്. ഇത് ഘടിപ്പിച്ചതോടെ ഒസ്കമിന് എഴുനേറ്റ് നടക്കാൻ സാധിച്ചു. ‌‌

നടക്കാം നിൽക്കാം സ്‌റ്റെയർകേസ് കയറാം

കഠിനമായ പരിശീലനവും ബ്രെയിൻ-സ്‌പൈൻ ഇന്റർഫെയ്‌സ് ഉപകരണവും ചേരുമ്പോൾ നട്ടെല്ലിന് ക്ഷതമേറ്റ ആളുകളെ എഴുന്നേൽപ്പിച്ചു നടത്താമെന്ന് 2018ൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. അന്നുമുതൽ ഇതിന് തയ്യാറായി എത്തിയ ആളാണ് ഒസ്‌കാം. രണ്ട് 64 ഇലക്ട്രോഡ് ഗ്രിഡുകളാണ് ഒസ്‌കാമിന്റെ തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ചർമ്മപാളിയോട് ചേർത്തു വച്ചിരിക്കുന്നത്. എഴുന്നേറ്റു നടക്കണമെന്ന് ഒസ്‌കാം ആ​ഗ്രഹിക്കുമ്പോൾ തലച്ചോറിലുള്ള ഇംപ്ലാന്റുകൾ തലച്ചോറിന്റെ പുറംപാളിയായ കോർട്ടക്‌സിൽ നടക്കുന്ന ഇലക്ട്രിക്കൽ പ്രവർത്തനം തിരിച്ചറിയും. ഈ സി​ഗ്നൽ വയർലെസായി ഒസ്‌കാം ധരിക്കുന്ന ബാക്പാക്കിലുള്ള കംപ്യൂട്ടർ വ്യാഖ്യാനിച്ചെടുക്കും. ഈ വിവരം ഒസ്‌കമിന്റെ നട്ടെല്ലിലുള്ള സ്‌പൈനൽ പൾസ് ജനറേറ്ററിലേക്ക് എത്തിക്കുന്നതാണ് പ്രവർത്തനം. എത്ര ഉത്തേജനം വേണമെന്നത് ഒസ്‌കമിന് തന്നെ ക്രമീകരിക്കാം. അതായത് നടക്കുകയോ നിൽക്കുകയോ സ്‌റ്റെയർകേസ് കയറുകയോ ഒക്കെ ചെയ്യാം. 

ഇനിയും പരീക്ഷണങ്ങളേറെ

മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായാണ് അറ്റുപോയ കേന്ദ്ര നാഡീവ്യൂഹത്തിന്റെ രണ്ടു മേഖലകൾ തമ്മിൽ വീണ്ടും ബന്ധിപ്പിക്കാനായത്. സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ന്യൂറോസയന്റിസ്റ്റായ ​ഗ്രി​ഗറി കോർട്ടിൻ നടത്തിയ കണ്ടെത്തലുകളുടെ തുടർച്ചയായാണ് പുതിയ ഉപകരണം പ്രവർത്തിപ്പിച്ചിരിക്കുന്നത്. പുതിയ നേട്ടം ആരോഗ്യമേഖലയ്ക്കാകെ ഉന്മേഷം പകരും. ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള ഈ ഉപകരണം ഇനിയും ഏറെ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമായിരിക്കും ലോകമെമ്പാടുമുള്ളവർക്ക് ഉപയോ​ഗയോ​ഗ്യമാകുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com