നിത്യയൗവനം വെറും 343 ഡോളറിന്; ചെറുപ്പം നിലനിർത്താൻ ഡയറ്റ് വിൽപ്പനയ്ക്ക് വെച്ച് ബ്രയാന്‍ ജോണ്‍സണ്‍

കഴിഞ്ഞ ഫെബ്രുവരി മുതലാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്ന പേരില്‍ ചെറുപ്പം നിലനിര്‍ത്തുക എന്ന പദ്ധതിക്ക് ബ്രയാന്‍ ജോണ്‍സണ്‍ തുടക്കം കുറിച്ചത്
ഡയറ്റ് വിൽപ്പനയ്ക്ക് വെച്ച് ബ്രയാന്‍ ജോണ്‍സണ്‍
ഡയറ്റ് വിൽപ്പനയ്ക്ക് വെച്ച് ബ്രയാന്‍ ജോണ്‍സണ്‍എക്സ്

നിത്യയൗവനത്തിലേക്ക് എല്ലാവരെയും ക്ഷണിച്ച് ബ്രയാന്‍ ജോണ്‍സണ്‍. ചെറുപ്പം നിലനിര്‍ത്താന്‍ കോടികള്‍ മുടക്കിയ ശതകോടീശ്വരന്‍ എന്ന നിലയിലാണ് ബ്രയാന്‍ ജോണ്‍സണ്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. നിലവില്‍ കെർണേൽ എന്ന ബയോടെക് കമ്പനിയുടെ സിഇഒ ആണ് ബ്രയാന്‍ ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരി മുതലാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്ന പേരില്‍ ചെറുപ്പം നിലനിര്‍ത്തുക എന്ന പദ്ധതിക്ക് ബ്രയാന്‍ ജോണ്‍സണ്‍ തുടക്കം കുറിച്ചത്.

നിരവധി പരീക്ഷണങ്ങളിലൂടെ അഞ്ചു വയസ്സോളം കുറഞ്ഞെന്ന അവകാശവാദവും ബ്രയാൻ പങ്കുവെച്ചിരുന്നു. വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം കൈമാറ്റം ചെയ്യുന്ന ചികിത്സ ഉൾപ്പെടെയാണ് ബ്രയാൻ പ്രായം കുറയ്ക്കാനായി നടത്തിയത്. ചികിത്സയിലൂടെ തനിക്ക് ഇപ്പോൾ പതിനെട്ടുകാരന്റെ ശാരീരിക പ്രകൃതിയും മുപ്പത്തിയേഴുകാരന്റെ ഹൃദയവും ഇരുപത്തിയെട്ടുകാരന്റെ ചർമവുമാണ് ഉള്ളതെന്ന് ബ്രയാൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താന്‍ പരീക്ഷിച്ച് വിജയിച്ച ഡയറ്റ് വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ് ബ്രയാന്‍ ജോണ്‍സണ്‍. പ്രോജെക്റ്റ് ബ്ലൂപ്രിന്റിലെ ബ്ലൂപ്രിന്റ് സ്റ്റാക്ക് എന്ന് പേരിട്ട ഡയറ്റാണ് ബ്രയാൻ ഇപ്പോള്‍ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 'മുലപ്പാലിനു ശേഷം പോഷകസമ്പന്നമായ അടുത്തത്' എന്നാണ് ബ്രയാൻ ഈ ഡയറ്റിനെ പരിചയപ്പെടുത്തുന്നത്. എക്സിലൂടെ അദ്ദേഹം ഇത് അവതരിപ്പിച്ചത്.

ഒരു പ്രത്യേക പാനീയം, എട്ട് ഗുളികകൾ, സ്നേക്ക് ഓയിൽ (വെര്‍ജിന്‍ ഒലീവ് ഓയില്‍), 67 തെറാപ്പികൾ, 400 കലോറികൾ തുടങ്ങിയവ അടങ്ങിയതാണ് ബ്രൂപ്രിന്റ് സ്റ്റാക്ക്. ആയിരത്തിലേറെ ക്ലിനിക്കൽ ട്രയലുകളില്‍ വിജയകരമാണെന്നു തെളിയിച്ചതാണ് ഇതെന്നും ബ്രയാൻ ട്വീറ്റില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗവേഷണത്തെ ആസ്പദമാക്കിയ ഈ പദ്ധതിക്ക് ഫാസ്റ്റ്ഫുഡിനേക്കാൾ ചെലവ് കുറവേ വരൂവെന്നും മാസത്തിൽ 343 ഡോളർ മുടക്കിയാൽ മതിയെന്നും ബ്രയാൻ പറയുന്നുണ്ട്. ഭക്ഷണത്തിനു പകരമല്ല മറിച്ച് പോഷകങ്ങളുടെ കുറവുനികത്തി വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ് തന്റെ പദ്ധതിയെന്നാണ് ബ്രയാൻ അവകാശപ്പെടുന്നത്.

ഡയറ്റ് വിൽപ്പനയ്ക്ക് വെച്ച് ബ്രയാന്‍ ജോണ്‍സണ്‍
ഇന്ന് ലോക ഓട്ടിസം ദിനം; പരിചരണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമേരിക്ക, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഇറ്റലി, നെതർലാന്റ്സ്, നോർവേ, പോളണ്ട്, പോർച്ചു​ഗൽ, സ്പെയിൻ, സ്വീഡൻ, യുഎഇ, യുകെ തുടങ്ങി 25 രാജ്യങ്ങളിൽ തന്റെ ഉത്പന്നങ്ങൾ ലഭ്യമാകുമെന്നും ബ്രയാന്‍ പറയുന്നു. കൗമാരക്കാരനായ മകനിൽ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാൻ നൂറിലധികം സപ്ലിമെന്റുകളാണ് ദിവസവും എടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com