കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും, നീർക്കെട്ടും, ഹൃദ്രോ​ഗവും കൂടും; പഠനം

ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് ഇപ്പോള്‍ അനുഭവിക്കുന്നത്
കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും
കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും

ചുട്ടുപൊള്ളുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കാമെന്ന് പഠനം. ഇത് ശരീരത്തില്‍ നീര്‍ക്കെട്ട് വര്‍ധിപ്പിക്കാനും ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈല്‍ സയന്റിഫിക്ക് സെഷനില്‍ അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്‌സിറ്റിയാണ് ഗവേഷണത്തിന് പിന്നില്‍. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് 2023ല്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ഇതേരീതിയില്‍ കാലാവസ്ഥ തുടരുകയാണെങ്കില്‍ 21-ാം നൂറ്റാണ്ടിന്റെ പകുതി എത്തുമ്പോള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും താപനില 90 ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സല്‍ തെര്‍മല്‍ ക്ലൈമറ്റ് ഇന്‍ഡെക്‌സ് (യുടിസിഐ) ഓരോ അഞ്ച് ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 49 വയസ് കഴിഞ്ഞ 624 പേരെയാണ് ഗവേഷണം നടത്തുന്നതിന് തെരഞ്ഞെടുത്തത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളായിരുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ മിതമായ ചൂടു മാത്രമാണ് അനുഭവിച്ചത്.

കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും
കോവിഡ് ആയുര്‍ദൈര്‍ഘ്യം കുറച്ചു; 2021 ല്‍ മരണങ്ങള്‍ക്ക് കാരണമായ രണ്ടാമത്തെ ഘടകം

ഈ മിതമായ ചൂടിലും വീക്കം, വിവിധ രോഗപ്രതിരോധ പ്രശ്‌നങ്ങളും ഉണ്ടായത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ഗവേഷകര്‍ പറയുന്നു. വൈറസിനോടും ബാക്ടീരിയയോടും പൊരുതാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ബി-കോശങ്ങളുടെ എണ്ണത്തിലുള്ള കുറവും ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ചൂടു കാലാവാസ്ഥ അധികവും ബാധിക്കുകയെന്നും ​ഗവേഷകർ ചൂണ്ടികാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com