ഉപ്പിനും വേണം ഒരു കണക്ക്; കൂടിയാല്‍ ഹൃദയത്തിന് പിടിമുറുകും

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവു അഞ്ച് ഗ്രാമില്‍ കുറവായിരിക്കണം
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവു ശ്രദ്ധിക്കണം
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവു ശ്രദ്ധിക്കണം

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പുകവലി, വ്യായാമക്കുറവ് എന്നിവയ്ക്ക് പുറമെ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഹൃദ്രോഗങ്ങളെ വിളിച്ചു വരുത്താം. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവു അഞ്ച് ഗ്രാമില്‍ കുറവായിരിക്കണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവുകൂടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വാസ്‌കുലര്‍ ഡിമന്‍ഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവു ശ്രദ്ധിക്കണം
ഇന്ന് ലോകാരോഗ്യദിനം; പ്രമേഹം മുതൽ കോവിഡ് വരെ, ഇന്ത്യയെ വിഴുങ്ങുന്ന ആരോഗ്യപ്രശ്നങ്ങൾ

ഉപ്പിന്റെ അളവു കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം. ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് ഉപ്പിന്റെ കുറവുകൊണ്ടുള്ള രുചിയില്ലായ്മ ഇല്ലാതാക്കാന്‍ സഹായിക്കും.

ഡയറ്റില്‍ സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട തുടങ്ങിയവ നല്ലതാണ്.

പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവു കൂടുതലായിരിക്കും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

പൊട്ടാസ്യം അടങ്ങിയ ഡയറ്റ് ശീലമാക്കുന്നതും നല്ലതാണ്. സോഡിയം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും. വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര, തണ്ണിമത്തന്‍ തുടങ്ങിയവയില്‍ പൊട്ടാസ്യം ധാരാളമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com