ബീറ്റ്‌റൂട്ടും ലൈം​ഗികതയും; റോമക്കാര്‍ പണ്ട് 'വയാഗ്ര'യായി ഉപയോഗിച്ചു, സത്യം എന്താണ്?

ധാരാളം നാരുകള്‍, മിനറലുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ബി, സി, എന്നിവയാല്‍ സമ്പന്നാണ് ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട്

ലൈം​ഗികത ഉത്തേജിപ്പിക്കാൻ മുൻപ് റോമക്കാർ ബീറ്റ്‌റൂട്ട് ജ്യൂസ് 'വയാഗ്ര'യായി ഉപയോഗിച്ചിരുന്നു എന്നാണ് പ്രചാരണം. ധാരാളം നാരുകള്‍, മിനറലുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ബി, സി, എന്നിവയാല്‍ സമ്പന്നാണ് ബീറ്റ്റൂട്ട്. ശരീരത്തിനുള്ളിലെ ബാക്ടീരിയയും എന്‍സൈമുകളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റിനെ നൈട്രിക് ആയി മാറ്റും. ഇത് പിന്നീട് നൈട്രിക് ഓക്‌സൈഡ് ആവും. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകള്‍ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ബീറ്റ്‌റൂട്ടില്‍ കൂടാതെ ചീരയിലും ഡയറ്ററി നൈട്രിക് ഓക്‌ഡൈഡ് അടങ്ങിയിട്ടുണ്ട്.

നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരില്‍ ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും രക്തയോട്ടം നിയന്ത്രിക്കുന്നതില്‍ ടെസ്‌റ്റേസ്റ്റിറോണിനെ സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ രക്തയോട്ടം മെച്ചപ്പെടുത്താനുള്ള ബീറ്റ്‌റൂട്ടിന്റെ കഴിവു ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും രക്തചംക്രമണ സംവിധാനത്തിന് ഗുണം ചെയ്യും. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികത മെച്ചപ്പെടുത്തും. അതിനാല്‍ ബീറ്റ്‌റൂട്ടും ലൈംഗികയ്ക്കും തമ്മില്‍ ചെറിയ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുമെന്ന് കരുതരുതെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ ബീറ്റ്‌റൂട്ടിന് ആന്റി-ഓക്‌സിഡന്റ്, ആന്റി-ട്യൂമര്‍ സവിശേഷതയുള്ളതിനാല്‍ കാന്‍സര്‍, പ്രമേഹം, നീര്‍ക്കെട്ട് തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് ഫലപ്രദമാണ്. ബീറ്റ്‌റൂട്ട് സിസ്‌റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുന്‍പ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

ബീറ്റ്‌റൂട്ട് എങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം

പാചകം ചെയ്യുന്നതുകൊണ്ട് ബീറ്റ്റൂട്ടില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റിന്‍റെ അളവില്‍ കാര്യമായ മാറ്റം വരില്ല. എന്നാല്‍ പ്രഷര്‍കുക്കറില്‍ പാകം ചെയ്യുമ്പോള്‍ ആന്‍റി ഓക്സിഡന്‍റിന്‍റെ അളവു കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ബീറ്റ്റൂട്ട് ക്യാപ്സൂള്‍ ആയും പൊടിയായും, ചിപ്സ് ആയും ഉപയോഗിക്കുന്നതും ആന്‍റി ഓക്സിഡന്‍റുകളുടെ അളവില്‍ കുറവു വരുത്താം. ബീറ്റ്റൂട്ട് സാലഡ്, ജ്യൂസ്, റോസ്റ്റ്, സ്മൂത്തി എന്നിങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗുണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com