വിയര്‍പ്പിനെ ഇങ്ങനെ വെറുക്കല്ലേ! ചൂടുകാലത്തെ വിയർപ്പിന് ഏറെ ​ഗുണങ്ങളുണ്ട്

ചൂടുകൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്
വിയർപ്പിന് ആരോ​ഗ്യ​ഗുണങ്ങള്‍
വിയർപ്പിന് ആരോ​ഗ്യ​ഗുണങ്ങള്‍

വേനല്‍ക്കാലത്ത് ഏറെക്കുറെ എല്ലാവരെയും പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വിയര്‍പ്പ്. ചൂട് കാരണം അകത്തിരുന്നാലും പുറത്തിരുന്നാലും വിയർത്തു കുളിക്കുമെന്നാണ് പലരുടെയും പരാതി. വിയര്‍പ്പ് കാരണമുണ്ടാകുന്ന ദുര്‍ഗന്ധ പ്രശ്‌നം വേറെയും. എന്നാല്‍ ഇത്തരത്തിൽ വെറുക്കപ്പെടേണ്ട ഒന്നല്ല വിയർപ്പ്.

ചൂടുകൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ വിയർപ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ എൻഡോർഫിൻ ഉൽപാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിയർപ്പിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

ശരീരത്തിന്റെ എയർ കണ്ടീഷൻ; ശരീരത്തിൻ്റെ സ്വാഭാവിക എയർ കണ്ടീഷനിങ് സംവിധാനമാണ് വിയർപ്പ്. താപനില ഉയരുമ്പോൾ, നമ്മുടെ ശരീരം വിയർപ്പ് ഗ്രന്ഥികളിലൂടെ ഈർപ്പം ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുന്നു. ചൂടിന് വഴങ്ങാതെ നമ്മുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിൽ വിയർപ്പിന് പ്രധാന പങ്കുണ്ട്.

ശുദ്ധീകരണം; ശരീരത്തിൽ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യാനും വിയർപ്പ് സഹായിക്കുന്നു. കൊളസ്ട്രോൾ, ഉപ്പ് തുടങ്ങിയവ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു.

വിയർപ്പിന് ആരോ​ഗ്യ​ഗുണങ്ങള്‍
ബാന്‍ഡ് എയ്‌ഡുകളിൽ കാൻസറിന് കാരണമാകുന്ന ഫോർഎവർ കെമിക്കൽസ് സാന്നിധ്യം; പഠനം

പ്രതിരോധശേഷി വർധിപ്പിക്കുന്നു; വിയർപ്പ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മുൻപ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആൻ്റിമൈക്രോബയൽ പെപ്റ്റൈഡുകൾ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്.

എൻഡോർഫിൻ ഉൽപാദനം, സമ്മർദ്ദം കുറയ്‌ക്കും; വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻ ഉൽപാദിപ്പിക്കുന്നു. ഈ 'ഫീൽ-ഗുഡ്' ഹോർമോണുകൾ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവർത്തനത്തിന് ശേഷമുണ്ടാകുന്ന വിയർപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com