കാന്‍സറിന് കാരണമാകുന്ന നിത്യോപയോക സാധനങ്ങള്‍
കാന്‍സറിന് കാരണമാകുന്ന നിത്യോപയോക സാധനങ്ങള്‍

കാൻസറിന് കാരണമായേക്കാം; ഈ 5 നിത്യോപയോഗ സാധനങ്ങൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കുക

നോൺ-സ്റ്റിക് പാത്രങ്ങൾ

ടെഫ്ലോൺ കോട്ടോടു കൂടിയ നോൺ-സ്റ്റിക് പാത്രങ്ങൾ വൃത്തിയാക്കുമ്പോഴും ചൂടാക്കുമ്പോഴും ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടും. സെറാമിക് അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ അതിന് പകരം ഉപയോ​ഗിക്കാം.

മെഴുകുതിരി

മെഴുകുതിരികൾ കത്തിക്കുന്നത് കാൻസറിന് കാരണമാകുന്ന ടോലുയിൻ, ബെൻസീൻ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾ പുറത്തുവിടുന്നു.

പെയിന്റ്

പെയിൻ്റുകൾ, വാർണിഷുകൾ, ലായകങ്ങൾ എന്നിവയിൽ ബെൻസീൻ, ഫോർമാൽഡിഹൈഡ്, ടോലുയിൻ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവ ദീർഘനേരം ഇവ തുറന്ന് വെക്കുന്നത് കാൻസറിന് കാരണമായേക്കും

പ്ലാസ്റ്റിക് പാത്രങ്ങൾ

പ്ലാസ്റ്റിക് ഫുഡ് സ്റ്റോറേജ് കണ്ടെയ്‌നറുകളിൽ ബിസ്ഫെനോൾ എ (ബിപിഎ), ഫ്താലേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും അർബുദകാരികളാണ്. ഭക്ഷണം സുരക്ഷിതമായി സംഭരിക്കാനും വീണ്ടും ചൂടാക്കാനും ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തെരഞ്ഞെടുക്കുക.

കീടനാശിനികൾ

കീടനാശിനികൾ മനുഷ്യൻ്റെ ആരോഗ്യത്തിന് ഭീഷണിയുയർത്താം. കീടനാശിനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ലുക്കീമിയയും ലിംഫോമയും ഉൾപ്പെടെ വിവിധ അർബുദങ്ങൾക്ക് കാരണമാകും.

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com