നാല് മണിക്കൂര്‍ അധ്വാനം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

വ്യായാമങ്ങള്‍ ചെറിയ അധ്വാനമുള്ള വീട്ടുജോലികള്‍ ചെയ്യുന്നത് മുതല്‍ അത്താഴം ഉണ്ടാക്കുന്നത് വരെയാകാം
മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?
മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?പ്രതീകാത്മക ചിത്രം

വ്യക്തിയുടെ ആരോഗ്യത്തിന് ദിവസേന ആവശ്യമുള്ള ദിനചര്യങ്ങള്‍ ഏതൊക്കെയെന്ന് പറയുകയാണ് ഗവേഷകര്‍. ദിവസത്തില്‍ നാല് മണിക്കൂര്‍ അധ്വാനം, കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം എന്നിവ ആരോഗ്യത്തിന് ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

വ്യായാമങ്ങള്‍ ചെറിയ അധ്വാനമുള്ള വീട്ടുജോലികള്‍ ചെയ്യുന്നത് മുതല്‍ അത്താഴം ഉണ്ടാക്കുന്നത് വരെയാകാം. അതേസമയം മിതമായതും ഊര്‍ജസ്വലവുമായ വ്യായാമത്തില്‍ വേഗത്തിലുള്ള നടത്തം അല്ലെങ്കില്‍ ജിം വര്‍ക്ക്ഔട്ട് പോലുള്ളവ ഉള്‍പ്പെടും.

അനുയോജ്യമായ ദൈനംദിന ചര്യയില്‍ ആറ് മണിക്കൂര്‍ ഇരിപ്പും അഞ്ച് മണിക്കൂര്‍ നില്‍ക്കലും ഉള്‍പ്പെടുത്തണം. ഓസ്ട്രേലിയയിലെ സ്വിന്‍ബേണ്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം, 24 മണിക്കൂറിനുള്ളില്‍ 2,000-ത്തിലധികം ആളുകളുടെ ദിനചര്യകള്‍ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലില്‍ എത്തിയത്.

മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?
'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം രീതികള്‍ ശീലമാക്കിയാല്‍ ദിവസത്തില്‍ അടിസ്ഥാനപരമായി വേണ്ട ആരോഗ്യം നേടാമെന്നും സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ അര്‍ബന്‍ ട്രാന്‍സിഷനിലെ ക്രിസ്റ്റ്യന്‍ ബ്രേക്കന്റിഡ്ജ് പറഞ്ഞു.

വ്യത്യസ്തമായ വ്യായാമങ്ങള്‍ പല തലങ്ങളില്‍ ഗുണം ചെയ്യുന്നുവെന്നും ഡയബെറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവ് കൂടിയായ ബ്രേക്കന്റിഡ്ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com