കാൻസർ കോശങ്ങളുടെ വളർച്ച തടയും; സാലഡ് ആക്കി മാത്രമല്ല, കുക്കുമ്പറിനെ ഇങ്ങനെയും ഡയറ്റിൽ ഉൾപ്പെടുത്താം

വെറും പത്ത് മിനിറ്റ് കൊണ്ട് ഈ മഹാരാഷ്ട്രന്‍ വിഭവം ഉണ്ടാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിരവധി പോഷകങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് കക്കരിക്ക അഥവ കുക്കുമ്പർ. വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ കെ, ആന്‍റി ഓക്‌സിഡന്റുകൾ, മസ്തിഷ്ക ആരോഗ്യത്തിന്‌ ആവശ്യമായ ഫിസെറ്റിൻ എന്ന ആന്‍റി ഇൻഫ്ലമേറ്ററി ഫ്ലേവനോൾ തുടങ്ങിയവ ധാരാളം കുക്കുമ്പറിൽ അടങ്ങിയിട്ടുണ്ട്.

ദിവസവും കുക്കുമ്പര്‍ ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് മലബന്ധം അകറ്റാനും അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കൂടാതെ, വൃക്കയുടെ ആരോ​ഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും കുക്കുമ്പർ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ലതാണ് കുക്കുമ്പര്‍.

കാര്യം ഇതൊക്കെയാണെങ്കിലും പ്രത്യേകിച്ച് രുചിയില്ലാത്ത ഒരു പോഷകസമൃദ്ധമായ വിഭവം എന്നും ഡയറ്റിൽ ഉൾപ്പെടുത്തുക വളരെ പ്രയാസമാണ്. സാലഡിനൊപ്പവും പച്ചയ്ക്കുമൊക്കെയാണ് കക്കരിക്ക പലരും കഴിക്കുന്നത്.

എന്നാൽ ഇനി ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കിയാലോ... കക്കരിക്ക കൊണ്ട് ഉണ്ടാക്കുന്ന ഒരു മഹാരാഷ്ട്രൻ വിഭവമാണ് 'കക്‌ഡിച്ചാ കർദ'. വെറും പത്ത് മിനിറ്റു കൊണ്ട് ഇത് തെയ്യാറാക്കാം. മഹിമ ദൂത് എന്ന ഫുഡ് വ്ലോ​ഗർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കക്‌ഡിച്ചാ കർദ ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കക്‌ഡിച്ചാ കർദ ഉണ്ടാക്കുന്നത് ഇങ്ങനെ

  • രണ്ടു കക്കിരിക്ക നന്നായി ഗ്രേറ്റ് ചെയ്തെടുത്ത ശേഷം അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ് മാറ്റിവയ്ക്കുക

  • പാനിൽ എണ്ണ ചൂടാക്കി, അതിലേക്ക് ഒരു ടീസ്പൂണ്‍ കടുക്, കാല്‍ ടീസ്പൂണ്‍ കായം എന്നിവ ഇട്ടു മിക്സ് ചെയ്യണം

  • ഇതിലേക്ക് അരിഞ്ഞ പച്ചമുളകും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടിയും ചേര്‍ക്കുക നന്നായി ഇളക്കുക

  • ശേഷം നേരത്തെ പിഴിഞ്ഞ് വെച്ച കക്കിരിക്ക ചേര്‍ത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒന്നു രണ്ടു മിനിറ്റ് വേവിക്കുക.

  • ഒരു ടേബിള്‍ സ്പൂണ്‍ കടലപ്പൊടി അര ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച ശേഷം ചേര്‍ത്ത് നന്നായി എല്ലാം കൂടി കൂട്ടി യോജിപ്പിക്കുക. അല്‍പ്പം മല്ലിയില കൂടി ഇട്ട ശേഷം, രണ്ടു മിനിറ്റ് മൂടി വച്ച് വേവിക്കുക. കക്‌ഡിച്ചാ കർദ തയ്യാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com