നോ ഷു​ഗർ ഡയറ്റ്; ഒരു വർഷത്തിന് ശേഷം മധുരം നുണഞ്ഞ് കാർത്തിക് ആര്യൻ; വിഡിയോ

ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ദിവസം സംവിധായകൻ കബിർ ഖാൻ കാർത്തിക്കിന് മധുരം നൽകികൊണ്ടായിരുന്നു സന്തോഷം പങ്കിട്ടത്
കാർത്തിക് ആര്യൻ
കാർത്തിക് ആര്യൻഫെയ്സ്ബുക്ക്

നീണ്ട ഒരു വർഷത്തെ നോ ഷു​ഗർ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടൻ കാർത്തിക് ആര്യൻ. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ദിവസം സംവിധായകൻ കബിർ ഖാൻ കാർത്തിക്കിന് മധുരം നൽകികൊണ്ടായിരുന്നു സന്തോഷം പങ്കിട്ടത്. രാസ്മലായ് വിജയം രുചിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കാർത്തിക് വിഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാർത്തിക് നോ ഷു​ഗർ ഡയറ്റ് ആണ് പിന്തുടരുന്നത്. പഞ്ചസാര ഒഴിവാക്കിയുള്ള നിങ്ങളുടെ ഡയറ്റ് ശരീരത്തിൽ പെട്ടന്ന് തന്നെ മാറ്റമുണ്ടാക്കുമെന്ന് അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റൽസിലെ ചീഫ് ഡയറ്റീഷ്യൻ ശ്രുതി കെ ഭരദ്വാജ് പറയുന്നു. തുടക്കത്തിൽ ഡയറ്റ് കുറച്ച് പ്രയാസമാണെങ്കിലും കാലക്രമേണ മെറ്റബോളിസം മെച്ചപ്പെടുമെന്നും ശ്രുതി കെ ഭരദ്വാജ് പറഞ്ഞു.

പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുന്നു. മുഖക്കുരു കുറയുകയും ശരീരം ഫിറ്റായിരിക്കാൻ സഹായിക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നോ ഷു​ഗർ ഡയറ്റ് ഗുണം ചെയ്യും. പഞ്ചസാര കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ഒരു ടീസ്പൂൺ പഞ്ചസാരയിൽ 16 കലോറിയാണുള്ളത്. കൂടാതെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നത് പല്ലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

'ഒരു വർഷത്തിന് ശേഷം മധുരം നുണഞ്ഞു... ഒരു വർഷത്തെ തയ്യാറെടുപ്പുകൾക്കും എട്ട് മാസത്തെ ചിത്രീകരണത്തിനും ഒടുവിൽ ചന്തുചാമ്പ്യൻ യാത്ര പൂർത്തിയാകുന്നു. അത് ഒരിക്കലും ഈ രസ്മലൈയേക്കാൾ മധുരമുള്ളതായിരുന്നില്ലെന്ന കുറിപ്പോടെയാണ് കാർത്തിക് വിഡിയോ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com