
ഇന്ന് ലോക കാൻസർ ദിനം. കാൻസർ വ്യാപനം ഇന്നൊരു ആഗോള ആശങ്കയായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ നൂറിലധികം വ്യത്യസ്തമായ കാൻസറുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 2023ൽ ആഗോളതലത്തിൽ ഏകദേശം 9.6 മുതൽ 10 ദശലക്ഷം ആളുകൾക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
പ്രതിദിനം ശരാശരി 26,300 കാൻസർ മരണങ്ങൾ സംഭവിക്കുന്നു. നിരുപദ്രവകരമെന്ന് തോന്നുന്ന പല ശീലങ്ങളും കാൻസർ വരാനുള്ള സാധ്യതയുണ്ടാക്കുമെന്നതിനെ കുറിച്ച് പലരും ബോധവാന്മാരല്ല. ജീവിതശൈലിൽ ചില മാറ്റങ്ങൾ വരുത്തിയാൽ കാൻസർ സാധ്യതയെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
കാന്‍സര്‍ സാധ്യത പ്രതിരോധിക്കാന്‍ ഈ അഞ്ച് ശീലങ്ങള്‍ ഒഴിവാക്കാം
പുകവലി
കാന്‍സറുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു ശീലമാണ് പുകവലി. സിഗരറ്റില്‍ കാണപ്പെടുന്ന ഹാനികരമായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ എന്നിവ ശരീരത്തിലെ സെല്ലുലാര്‍ ഡിഎന്‍എ നശിപ്പിക്കുന്നു. ശ്വാസകോശം, തൊണ്ട, മൂത്രാശയ അര്‍ബുദങ്ങൾക്ക് ദീര്‍ഘകാല പുകവലി ഒരു കാരണമാണ്.
അമിത മദ്യപാനം
അമിത മദ്യപാനം ഉയര്‍ന്ന കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യത്തിന്റെ രാസവിനിമയം അസറ്റാല്‍ഡിഹൈഡ് എന്ന വസ്തുവിനെ ഉത്പാദിപ്പിക്കുന്നു. ഇവ ശരീരത്തിലെ ഡിഎന്‍എ നശിപ്പിക്കുകയും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. സ്തന, അന്നനാളം, കരള്‍ അര്‍ബുദങ്ങള്‍ക്ക് അമിത മദ്യപാനം കാരണമായേക്കാം.
ആരോഗ്യകരമല്ലാത്ത ഭക്ഷണശൈലി
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഉണ്ടാക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണശൈലി പൊണ്ണത്തടിക്കും വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു.
പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഡയറ്റ് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നൽകി നിങ്ങളെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
അപകടകരമായ രാസവസ്തുക്കളുമായി ഇടപഴകുന്നത്
അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുമായി തൊഴില്‍പരമായ എക്‌സ്‌പോഷര്‍ കാന്‍സറിന് കാരണമാകുന്നു. ചില വ്യവസായങ്ങളിൽ അപകടകരമായ രാസവസ്തുക്കളുമായി സ്ഥിരമായി ഇടപെഴകുന്നത് ശ്വാസകോശം, മെസോതെലിയോമ തുടങ്ങിയ കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു.
അത്തരം പരിതസ്ഥിതികളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ തൊഴിൽപരമായ എക്സ്പോഷറുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ശരിയായ സംരക്ഷണ ഉപകരണങ്ങളും പതിവ് ആരോഗ്യ സ്ക്രീനിംഗുകളും ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകണം.
അമിതമായ സൂര്യ പ്രകാശം
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി വളരെ പ്രധാനമാണ്. എന്നാൽ സൂര്യപ്രകാശം അമിതമായാൽ അത് സ്കിൻ കാൻസറിന് കാരണമാകും. സൂര്യപ്രകാശം വിറ്റാമിൻ ഡി ഉത്പ്പാദിപ്പിക്കുന്നതിനു പുറമേ മെലനോമയുടെ അപകടസാധ്യതയും ഇത് ഉയർത്തുന്നു. സൂര്യതാപ മേൽക്കാതിരിക്കാൻ സൺസ്ക്രീം ഉപയോഗിക്കാൻ മറക്കരുത്.
ഉദാസീനമായ ജീവിത ശൈലി
ടെക്നോളജിയുടെ വരവോടെ മനുഷ്യർ കൂടുതൽ മടിയുള്ളവരായി മാറിയിരിക്കുന്നു. ഇത് കൂടുതൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു. ശാരീരിക വ്യായാമം കുറയുന്നത് വൻകുടൽ, സ്തന, എൻഡോമെട്രിയൽ തുടങ്ങിയ വിവിധ അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പതിവ് വ്യായാമം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലിയിൽ നിന്ന് സജീവമായ ഒരു ജീവിതശൈലി ഉണ്ടാക്കുന്നത് കാൻസർ പ്രതിരോധത്തിന് സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക