മുടി കൊഴിച്ചില്‍ മാറുന്നില്ലേ? ഈ നാച്വറൽ ഡ്രിങ്ക് ഒന്ന് പരീക്ഷിക്കൂ

കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് ഇത് ഉണ്ടാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുടി കൊഴിയുന്നതിന് ഒരു കയ്യുംകണക്കുമില്ല, യുവതലമുറയെ ഇന്ന് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണിത്. ചെറുപ്രായത്തില്‍ തന്നെ അകാലനര ബാധിക്കുന്നതും മുടികൊഴിയുന്നതും ആത്മവിശ്വാസത്തെ കാര്യമായി തന്നെ ബാധിക്കാം. എന്നാല്‍ ഇത്തരത്തില്‍ മുടികൊഴിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

ശരീരത്തിലെ വിറ്റാമിന്‍ ഡിയും സിങ്കിന്‍റെ അഭാവമാണ് മുടിക്കൊഴിച്ചിലിന് ഒരു കാരണം. സിങ്കിൻ്റെ കുറവ് മുടിയിഴകളെ കനംകുറയ്ക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് ഭക്ഷണക്രമം പ്രധാനമാണ്.

മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നല്ല പോഷക പാനീയമുണ്ട്. കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് ഇത് ഉണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിൽ അ‌ടിച്ചെടുക്കുക. ശേഷം കുടിക്കുക. കറിവേപ്പിലയില്‍ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ‌‌ മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം
പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

ഇഞ്ചിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്ത‍ിന് സഹായിക്കുന്നതും മുടി വളരുന്നതിനും അകാല നര തടയുന്നതിനും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക സഹായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com