കൈകൾ മാത്രം കഴുകിയാൽ പോര, നഖങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത തരം ബാക്ടീരിയകൾ

നഖങ്ങളുടെ നിറം മാറുന്നതും ഘടന മാറുന്നതും ഒരുപക്ഷേ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളാവാം
നഖങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത ബാക്ടീരിയകൾ
നഖങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത ബാക്ടീരിയകൾഫയല്‍

കുട്ടികള്‍ ആയാലും മുതിര്‍ന്നവര്‍ ആയാലും ഭക്ഷണം കഴിക്കുന്നത് കൈകള്‍ കഴുകിയും കഴുകാതെയുമൊക്കെയാണ്. എന്നാല്‍ കൈകള്‍ മാത്രം കഴുകിയാല്‍ പോര, കീടാണുക്കള്‍ ഏറ്റവും കൂടുതല്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണ്. 2021ല്‍ നടത്തിയ പഠനത്തില്‍ നഖത്തിനടയില്‍ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് കൈ വിരലുകളിലെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് പല രോഗങ്ങളെയും അകറ്റി നിർത്തുക എന്നതിന് സമാനമാണ്.

കൈവിരലുകളുടെ നഖങ്ങൾ നീട്ടി വളർത്തി പലനിറത്തിലുള്ള നെയിൽ പോളിഷ് തേച്ച് മനോഹരമാക്കുക എന്നതാണെല്ലോ ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്ടീരിയയിലും അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

അതുകൊണ്ട് നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നഖങ്ങൾ വെട്ടുമ്പോൾ ചര്‍മ്മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം.

കൈകള്‍ കഴുകുന്നതിനൊപ്പം നഖങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാൻ മടികാണിക്കരുത്. അതുപോലെ നഖങ്ങൾ ഇടയ്ക്കിടയ്‌ക്ക് കടിക്കുന്ന ശീലവും മാറ്റാം. നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

നഖങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത ബാക്ടീരിയകൾ
ശരീരഭാരം പെട്ടെന്നു കുറയുന്നു; നിസ്സാരമാക്കരുത്, അര്‍ബുദ ലക്ഷണമാകാം; പഠനം

കൂടാതെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നഖങ്ങളിലും പ്രതിഫലിക്കും. കരള്‍, ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ തകരാര്‍ നഖങ്ങളുടെ നിറത്തിനും ഘടനയ്ക്കും മാറ്റം വരുത്താം. അത് ഒരുപക്ഷെ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com