തണുപ്പു മാറി, ഇനി വിയർത്തു കുളിക്കുന്ന വേനല്‍ ചൂട്, കാലാവസ്ഥയിലെ പെട്ടന്നുള്ള മാറ്റം; ശ്രദ്ധിക്കേണ്ട 5 ആരോഗ്യ പ്രശ്നങ്ങള്‍

ജലദോഷം, പനി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളും കാലാവസ്ഥ മാറിയതോടെ തലപൊക്കി
കാലാവസ്ഥ മാറ്റം,  ശ്രദ്ധിക്കേണ്ട 5 ആരോഗ്യ പ്രശ്നങ്ങള്‍
കാലാവസ്ഥ മാറ്റം, ശ്രദ്ധിക്കേണ്ട 5 ആരോഗ്യ പ്രശ്നങ്ങള്‍പ്രതീകാത്മക ചിത്രം

കാലാവസ്ഥ മാറിയതോടെ എല്ലാവര്‍ക്കും പനിയും ജലദോഷവും. പുതച്ചുമൂടി കിടന്ന തണുപ്പുകാലം മാറി ഇനി വിയര്‍ത്തു കുളിക്കുന്ന വേനല്‍ച്ചൂടാണ്.

വേനല്‍ കാലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ആരോഗ്യ കാര്യങ്ങള്‍

അലര്‍ജി

ശൈത്യകാലം മാറി വേനല്‍ക്കാലമാകുമ്പോള്‍ മരങ്ങളും ചെടുകളുമെല്ലാം പൂക്കാന്‍ തുടങ്ങും. കാണാന്‍ ഭംഗിയാണെങ്കിലും ഇതില്‍ നിന്നും ഉണ്ടാകുന്ന പൂമ്പൊടി പലര്‍ക്കും അവര്‍ജിക്ക് കാരണമാകാം. തുമ്മല്‍, ജലദോഷം, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പൂമ്പൊടി കാരണം ഉണ്ടാകാറുണ്ട്.

നിര്‍ജലീകരണം

ചൂടുകാലത്ത് ശരീരം അമിതമായി വിയര്‍ക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. തലകറക്കം, ക്ഷീണം, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം ധാരളമായി കുടിക്കുന്നതും ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നിര്‍ജലീകരണം തടയും.

സൂര്യാഘാതം

വെയിലത്ത് പുറത്തിറങ്ങുന്നത് സൂര്യാഘാതം, ചര്‍മ്മ പ്രശ്‌നങ്ങള്‍, ചര്‍മ്മാര്‍ബുദം എന്നിവയ്ക്ക് കാരണമാകും. വേനല്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കാനും, സണ്‍സ്‌ക്രീം, സണ്‍ഗ്ലാസ് എന്നിവ കരുതാനും മറക്കരുത്.

ശ്വാസകോശ അണുബാധ

കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ ആരോഗ്യത്തെ ബാധിക്കാം. ചൂടുകൂടുമ്പോള്‍ അണുബാധ വ്യാപിക്കാനുള്ള അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നു. കൈകള്‍ സോപ്പിട്ടു കഴുകുന്നതും തുമ്മുമ്പോള്‍ മുഖം മറയ്ക്കുന്നതുമടക്കമുള്ള ശുചിത്വ മുന്‍കരുതലുകള്‍ ഈ സമയത്ത് പാലിക്കണം. ഇടയ്ക്കിടയ്ക്ക് തൊണ്ടയില്‍ ഉപ്പിട്ട ചൂടുവെള്ളം കൊള്ളുന്നതും ഇടയ്ക്ക് ആവിപിടിക്കുന്നതും ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്ക് ശമനം നല്‍കും.

സീസണല്‍ അഫക്ടീവ് ഡിസോഡര്‍

വിഷാദത്തിന് സമാനമായ മൂഡ് മാറ്റങ്ങൾക്ക് കാരണമാകുന്ന രോഗമാണ് സീസണൽ അഫക്‌ടീവ് ഡിസോഡർ. കാലാവസ്ഥ ചിലരുടെ മാനസികനിലയെ സ്വാധീനിക്കാം. ഉറക്കത്തിൻ്റെ ക്രമത്തെയും ഇത് ബാധിക്കാം. ഇത്തരം മൂഡ് മാറ്റങ്ങളെ നേരിടാൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം ആവശ്യമെങ്കിൽ തേടാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com