ഒന്നു റിലാക്സ് ആകാൻ പോകുന്ന പോക്ക് ആശുപത്രിയിൽ ചെലവാക്കണോ? യാത്രയിൽ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ

യാത്രയ്ക്ക് മുന്‍പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം
യാത്ര പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
യാത്ര പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാംപ്രതീകാത്മക ചിത്രം

ജോലിത്തിരക്കിനിടെ ഒന്നു റിലാക്സ് ആകാനാണ് കുടുംബമായി ഒരു യാത്ര പോകുന്നത്. കാണേണ്ട സ്ഥലങ്ങളും ഇടേണ്ട വസ്ത്രങ്ങളും വരെ എണ്ണിപ്പെറുക്കി പ്ലാന്‍ ചെയ്താലും യാത്രയിൽ ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കുക വളരെ കുറവായിരിക്കും. സാധാരണയായി ചെയ്യുന്ന ഈ തെറ്റുകൾ കാരണം രസകരമാക്കേണ്ട യാത്രയുടെ ബാക്കി ഭാഗം ഒരുപക്ഷേ ആശുപത്രിയില്‍ ആകും ചെലവഴിക്കുക.

യാത്ര പോകുമ്പോള്‍ ഇക്കാര്യങ്ങൾ ഒഴിവാക്കാം

തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിക്കുക

യാത്രയ്ക്കിടെ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും തിളപ്പിച്ച വെള്ളം എടുക്കുമ്പോൾ ചൂടുമാറാൻ അതിലേക്ക് പച്ചവെള്ളവും ചേർത്ത് മിക്സ് ചെയ്യുന്നത് പതിവുണ്ട്. എന്നാൽ തിളപ്പിച്ച വെള്ളത്തില്‍ രോഗാണുക്കള്‍ കുറവായിരിക്കും. അതിലേക്ക് പച്ചവെള്ളം ചേര്‍ക്കുമ്പോള്‍ വെള്ളത്തിന്റെ ചൂടുകുറയുമെങ്കിലും അണുക്കള്‍ നശിക്കണമെന്നില്ല. ഇത് നിങ്ങളുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.

യാത്ര പോകുമ്പോള്‍ ഉര്‍ജ്ജസ്വലരായിരിക്കാന്‍ തിളപ്പിച്ചാറിച്ച വെള്ളം കൃത്യമായ ഇടവേളകളില്‍ കുടിക്കണം. വയറിന് മറ്റു അസ്വസ്ഥതകള്‍ ഇല്ലാതിരിക്കാനും ഇടക്കിടെ വെള്ളം കുടിക്കുന്നത് ആവശ്യമാണ്.

ബ്രേക്ക് ഫാസ്റ്റ് മിതമാക്കാം

ഒരു വഴിക്ക് പോകുന്നതല്ലേ വയറു നിറച്ച് കഴിച്ചിട്ട് ഇറങ്ങിയേക്കാം എന്ന് കരുതരുത്. രാവിലെ വയറു നിറച്ചു കഴിക്കുന്നത് ദഹനക്കുറവും അസിഡിറ്റിക്കും കാരണമാകും. അതുകൊണ്ട് മിതമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷം മാത്രം യാത്ര തുടങ്ങാം.

യാത്രക്കിടെ ജങ്ക് ഫുഡ് ഒഴിവാക്കാം

യാത്ര പോകുമ്പോള്‍ വഴിയില്‍ നിന്ന് ഭക്ഷണങ്ങള്‍ കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരം ഫാസ്റ്റ് ഫുഡുകള്‍ നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കാം. ആരോഗ്യകരമായ സ്‌നാക്‌സ് യാത്രയില്‍ കരുതാന്‍ ശ്രമിക്കാം. പ്രത്യേകിച്ച് ട്രക്കിങ് പോലുള്ളവ യാത്രയില്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കഴിച്ച ഭക്ഷണം വേഗം ദഹിക്കാനുള്ള സാധ്യതയുണ്ട്. വിശന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com