ആരോ​ഗ്യത്തിന് 'മധുരം' കൂട്ടാൻ ചായയിൽ മധുരം കുറയ്‌ക്കാം; പഞ്ചസാര പരിമിതപ്പെടുത്താൻ വഴിയുണ്ട്

നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് ആവശ്യമാണ്
പഞ്ചസാര പരിമിതപ്പെടുത്താൻ വഴിയുണ്ട്
പഞ്ചസാര പരിമിതപ്പെടുത്താൻ വഴിയുണ്ട്

ഭക്ഷണത്തിൽ മധുരം കൂടിയാൽ ആരോ​ഗ്യം അത്ര മധുരിക്കണമെന്നില്ല. പ്രമേഹം വന്ന് വാതിൽ മുട്ടാതെ പഞ്ചസാരയുടെ ഉപ​യോ​ഗം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ഇപ്പോഴും മലയാളികൾക്ക് പ്രയാസമാണ്. എന്നാൽ ഒരു ദിവസം എത്ര മാത്രം പഞ്ചസാരയാണ് പലരൂപത്തില്‍ നമ്മളുടെ ശരീരത്തിൽ ചെല്ലുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ തകര്‍ത്തുകളയുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

വിത്ത് ഔട്ട് ചായ

ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം. വിത്ത് ഔട്ട് ചായയും കാപ്പിയും കുടിക്കാന്‍ പ്രമേഹമില്ലല്ലോ എന്ന് സങ്കടപ്പെടേണ്ട. ഇതൊരു മുന്‍കരുതലാണ്.

ജ്യൂസിന് പകരം പഴങ്ങള്‍

പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.

വയററിഞ്ഞു കഴിക്കാം

തോന്നുമ്പോഴെല്ലാം ഭക്ഷണം കഴിക്കണം എന്ന രീതി വേണ്ട. വിശപ്പിന് മാത്രം ഭക്ഷണം കഴിക്കാം. ഇടയ്ക്കിടെയുള്ള കഴിപ്പ് അനാവശ്യ തോതില്‍ പഞ്ചസാര അകത്ത് ചെല്ലുന്നതിന് കാരണമാകും.

വീട്ടിലെ ഭക്ഷണം

കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അതില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവില്‍ നമ്മുക്കൊരു നിയന്ത്രണമുണ്ടാകും.

പാക് ചെയ്ത ഭക്ഷണം

പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അലവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഞ്ചസാര പരിമിതപ്പെടുത്താൻ വഴിയുണ്ട്
കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക, പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

എനര്‍ജി ഡിങ്കുകള്‍ ഒഴിവാക്കാം

വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com