കുറച്ചു മുഷിച്ചിലൊന്നും കാര്യമാക്കേണ്ട, തുണി അലക്കുമ്പോള്‍ പുറന്തള്ളുന്നത് ലക്ഷക്കണക്കിന് മൈക്രോഫൈബറുകള്‍; കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം?

അലക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിക്കുക
ചിത്രം/ എക്‌സ്
ചിത്രം/ എക്‌സ്

വാഷിങ് മെഷീനില്‍ ഒറ്റത്തവണ തുണി അലക്കുമ്പോള്‍ മാത്രം ദശലക്ഷ കണക്കിന് മൈക്രോ ഫൈബറുകള്‍(മൈക്രോ പ്ലാസ്റ്റിക്ക്) പുറന്തള്ളുന്നതായി പഠനം. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം മൈക്രാ ഫൈബറുകളുടെ പുറന്തള്ളല്‍ തുണിത്തരം, യാന്ത്രിക പ്രവര്‍ത്തനം, ഡിറ്റര്‍ജന്റുകള്‍, താപനില, എങ്ങനെ തുണി അലക്കുന്നു, അവയുടെ ദൈര്‍ഘ്യം എന്നിവ അടിസ്ഥാനമാക്കിയാണെന്നും പഠനം പറയുന്നു. 

അമേരിക്കയിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ ജൂഡിത്ത് വെയ്സാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലെയും അഴിമുഖങ്ങളിലെയും  തീരദേശ പരിസ്ഥിതി, ജലമലിനീകരണം എന്നിവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

വാഷിങ് മെഷീനില്‍ നിന്ന് പുറത്തുവരുന്ന മൈക്രോപ്ലാസ്റ്റിക് മലിനീകരണം എങ്ങനെ കുറയ്ക്കാം? 

തുണികള്‍ വളരെ കുറച്ച് മാത്രം അലക്കുകയെന്നതാണ് പഠനത്തിലെ പ്രധാന നിര്‍ദേശം 

തുണികള്‍ പല സമയം അലക്കുന്നത് ഒഴിവാക്കി ഫുള്‍ ലോഡില്‍ അലക്കാന്‍ ശ്രമിക്കുക. ഇത് പുറന്തള്ളുന്ന മൈക്രോ ഫൈബറുകളുടെ എണ്ണം കുറയ്ക്കുന്നു. 

അലക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിക്കുക

വാഷിങ് മെഷീനുകളില്‍ മൈക്രോ ഫൈബറുകളെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുന്ന ഫില്‍ട്ടറുകള്‍ ഉള്‍പ്പെടുത്താനും പഠനം നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നു. മെഷീനുകളില്‍ ഫില്‍ട്ടറുകള്‍ ഉള്‍പ്പെടുത്തുന്നത് പുറന്തളളുന്ന മൈക്രോ ഫൈബറുകളുടെ തോത് കുറയ്ക്കും. 

സാധാരണയായി തുണികളില്‍ നിന്ന് പുറന്തള്ളുന്ന മൈക്രാ ഫൈറുകള്‍ വെള്ളത്തിലൂടെ മണ്ണിലേക്ക് എത്തുന്നു. എന്നാല്‍ തുണികഴുകുന്ന വെള്ളം മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് വിടുകയാണെങ്കില്‍ മൈക്രോ ഫൈബറുകളെ ഇല്ലതാക്കാം. നൂതന ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് വെള്ളത്തില്‍ നിന്ന് 99% മൈക്രോ ഫൈബറുകളെ നീക്കം ചെയ്യാന്‍ കഴിയും.

എന്നാല്‍ ഒരു വാഷ് ലോഡിന് ദശലക്ഷക്കണക്കിന് മൈക്രോ ഫൈബുറകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍, പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന ശുദ്ധീകരിച്ച വെള്ളത്തില്‍ വലിയൊരു ശതമാനം മൈക്രോ ഫൈബുറകള്‍ അടങ്ങിയിരിക്കുന്നുവെന്നും പഠനം പറയുന്നു. 

പരിസ്ഥിതിയിലെത്തുന്ന മൈക്രോ ഫൈബറുകള്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും അപകടകരമാണ്. സിഗരറ്റ് കുറ്റികള്‍, മത്സ്യബന്ധന വലകള്‍, കയറുകള്‍ എന്നിവയുള്‍പ്പെടെവയില്‍ നിന്ന് മൈക്രോ ഫൈബറുകള്‍ പുറന്തള്ളുന്നു. എന്നാല്‍ ഇവയുടെ ഏറ്റവും വലിയ ഉറവിടം സിന്തറ്റിക് തുണിത്തരങ്ങളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com