കാണുന്നത്ര കുഞ്ഞനല്ല; നെല്ലിക്ക ആവിയിൽ വേവിച്ച് കഴിക്കാം, ​ഇരട്ടി​ഗുണം

ദിവസവും നെല്ലിക്ക ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് ചർമ്മത്തിനും മുടിക്കും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും
കാണുന്നത്ര കുഞ്ഞനല്ല; നെല്ലിക്ക ആവിയിൽ വേവിച്ച് കഴിക്കാം, ​ഇരട്ടി​ഗുണം

കാണാൻ കുഞ്ഞനെങ്കിലും ​ഗുണങ്ങളുടെ കാര്യത്തിൽ വലിപ്പമുള്ള ഒന്നാണ് നെല്ലിക്ക. ധാരാളം ധാതുക്കളും ഇരുമ്പും വിറ്റാമിനുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ എന്നീ ഗുണങ്ങളും നെല്ലിക്കയ്‌ക്കുണ്ട്. കൂടാതെ നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നെല്ലിക്ക പച്ചയ്‌ക്കും ആവിയിൽ വേവിച്ചും ആച്ചാറായും സൂക്ഷിക്കാം. ദിവസവും നെല്ലിക്ക ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് ചർമ്മത്തിനും മുടിക്കും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

നെല്ലിക്ക ആവിയിൽ വേവിച്ചു കഴിക്കുന്നത് ​അതിന്റെ ​ഗുണങ്ങൾ ഇരട്ടിയാക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും. കൂടാതെ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കുന്നതിലും ഇത് പങ്കുവഹിക്കും.

ആവിയിൽ വേവിച്ച നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും വയറുവേദന നീക്കുകയും ചെയ്യുന്നു. 
ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിർത്താൻ സഹായിക്കും. ആവിയിൽ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയുടെയും ചർമത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചർമത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും.

ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫൈബർ വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com