പാനിക് ആവേണ്ട; സമ്മർദ്ദം കുറയ്‌ക്കാൻ നാല് സൂപ്പർ വിഭവങ്ങൾ

മഗ്നീഷ്യം, സിങ്ക്‌, കാല്‍സ്യം, അയണ്‍, നിയാസിന്‍ എന്നിവയുടെ അളവ് സമ്മര്‍ദ്ദത്തിന്‍റെ തോതിനെ സ്വാധീനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍ ചിത്രം
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട്ഫയല്‍ ചിത്രം

ബീറ്റ്‌റൂട്ട്

നൈട്രിക് ഓക്‌സൈഡ് ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ജ്യൂസടിച്ചും സാലഡും കറിവെച്ചുമൊക്കെ ബീറ്റ്‌റൂട്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മാതളനാരങ്ങ
മാതളനാരങ്ങഫയല്‍ ചിത്രം

മാതളനാരങ്ങ

മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുന്നു. ഗ്രീന്‍ ടീയേക്കാള്‍ ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വിഷാദരോഗം കുറയ്‌ക്കാനും ഈ പഴം സഹായിക്കും. ജ്യൂസ് അടിച്ചോ, തൈരിനൊപ്പം സലാഡായോ മാതളനാരങ്ങൾ കഴിക്കാം.

ബ്ലൂബെറി
ബ്ലൂബെറി ഫെയ്സ്ബുക്ക്

ബ്ലൂബെറി

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി, പ്രത്യേകിച്ച് ഫ്ലേവനോയിഡുകൾ. ഇവ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ കുറയ്‌ക്കാനും ഓർമ്മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. നമ്മളിൽ നിരന്തമുണ്ടാകുന്ന മൂഡ്‌ മാറ്റത്തിനും ബ്ലൂബെറി നല്ലതാണ്. സ്‌മൂത്തിയിലോ ഓട്‌മീലിലോ ചേര്‍ത്ത്‌ ബ്ലൂബെറി കഴിക്കാവുന്നതാണ്‌.

അവക്കാഡോ
അവക്കാഡോ ഫയല്‍ ചിത്രം

അവക്കാഡോ

മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പിനാല്‍ സമൃദ്ധമാണ് അവക്കാഡോ. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല സമ്മര്‍ദ്ദ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും അവക്കാഡോ നല്ലതാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com