ബ്രഷ് കണ്ടാൽ പല്ലു നാണിച്ചു പോകും! ടൂത്ത്ബ്രഷ് ഉപയോ​ഗിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആരോഗ്യമുള്ള പല്ലുകള്‍ ശരീരത്തിന്റെ മൊത്തമുള്ള ആരോഗ്യത്തിന്റെ അടയാളമാ
കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയുണ്ടാക്കും
കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയുണ്ടാക്കും

രാവിലെ എഴുന്നേറ്റ് പല്ലുതേക്കുമ്പോഴല്ലാതെ ടൂത്ത് ബ്രഷിനെ കുറിച്ച് നമ്മളില്‍ പലരും ഓര്‍ക്കാറില്ല. നാരുകള്‍ വളഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് അതൊന്നു മാറ്റുന്നതിനെ കുറിച്ച് പോലും ചിന്തിക്കുക.

കൃത്യമായ ദന്തസംരക്ഷണം അത്യാന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ ശരീരത്തിന്റെ മൊത്തമുള്ള ആരോഗ്യത്തിന്റെ അടയാളമാണെന്നാണ് ആരോഗ്യവിദ്ഗര്‍ ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് തന്നെ ടൂത്ത്ബ്രഷ് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്ത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം

പല്ലുകളുടെ ആരോഗ്യത്തിന് രാവിലെയും വൈകുന്നേരവും പല്ലുതേക്കുന്നത് ശീലമാക്കാം

ജലദോഷം, പനി, വൈറല്‍ അണുബാധ പോലുള്ള പകര്‍ച്ചവ്യാധികള്‍ വന്നുപോയതിന് ശേഷം ടൂത്ത് ബ്രഷ് മാറ്റണം.

ഓറല്‍ സര്‍ജറി, റൂട്ട് കനാല്‍ തെറാപ്പി, മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സയ്ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്.

ബ്രഷുകള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കട്ടികൂടിയ നാരുകളുള്ള ബ്രഷ് ഉപയോഗിക്കരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com