വെള്ളം അലര്‍ജി; സ്വന്തം വിയർപ്പ് പോലും വില്ലൻ, അപൂര്‍വ രോഗവുമായി യുവതി

വൈദ്യശാസ്ത്രത്തിൽ ഇതുവരെ 37 പേരിലാണ് ഈ അത്യാപൂര്‍വ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്
ലോറൻ മോണ്ടെഫസ്‌കോ
ലോറൻ മോണ്ടെഫസ്‌കോഇന്‍സ്റ്റഗ്രാം

രീരത്തില്‍ വെള്ളം തൊടാന്‍ കഴിയില്ല. തൊട്ടാല്‍ തൊടുന്ന ഭാഗം ചൊറിഞ്ഞു തടിക്കും, കഠിനമായ വേദന. അമേരിക്കയിലെ സൗത്ത് കരോനിലയില്‍ 22കാരിയായ ലോറൻ മോണ്ടെഫസ്‌കോ അനുഭവിക്കുന്ന അപൂര്‍വ രോഗം- 'അക്വാജെനിക് ഉര്‍ട്ടികാരിയ' (വെള്ളത്തിനോട് അലര്‍ജി).

വൈദ്യശാസ്ത്രത്തിൽ ഇതുവരെ 37 പേരിലാണ് ഈ അത്യാപൂര്‍വ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അക്വാജെനിക് ഉര്‍ട്ടികാരിയയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളത്തില്‍ നിന്ന് അകന്നു നില്‍ക്കുക മാത്രമാണ് ഏക പരിഹാരം.

പത്ത് വയസിന് ശേഷമാണ് തനിക്ക് വെള്ളത്തിനോട് അലർജി അനുഭവപ്പെടുന്നത്. വെള്ളം തൊട്ടാൽ തൊലിയുടെ ഉപരിതലത്തിന് താഴെ ശക്തമായ കൊറിച്ചില്‍ അനുഭവപ്പെടും. ചൊറിയാതിരിക്കാൻ പരമാവധി ശ്രമിക്കുമെങ്കിലും അസഹനീയമാകുമ്പോൾ നഖങ്ങൾ ഉപയോ​ഗിച്ച് തൊലിയിൽ ശക്തമായി അമർത്തും. വേദന കാരണം ചൊറിച്ചിൽ അറിയില്ലെന്ന് ലോറൻ പറഞ്ഞു. ഈ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നാണ് യുവതി പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോറൻ മോണ്ടെഫസ്‌കോ
കഠിനമായ ചൊറിച്ചിൽ, താരനാണെന്ന് തെറ്റിദ്ധരിക്കരുത്; സ്കാൽപ് സോറിയാസിസ് ലക്ഷണങ്ങൾ അറിയാം

അക്വാജെനിക് ഉര്‍ട്ടികാരിയ സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ ജീവിതരീതി മുഴുവനും മാറ്റി. വെള്ളവുമായി ബന്ധപ്പെടുന്നത് പരമാവധി ഒഴിവാക്കി. വെള്ളത്തിൽ കുളിക്കുന്നത് പേടി സ്വപ്നമായതോടെ വെള്ളത്തിൽ തുണിമുക്കി ശരീരം തുടയ്ക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തം വിയര്‍പ്പു പോലും തനിക്ക് വില്ലനാണെന്നാണ് ലോറൻ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com