എന്താണ് സൈനസൈറ്റിസ്? വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ

തലവേദന, തലയ്ക്ക് ഭാരം തോന്നുക എന്നിവയാണ് സൈനസൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍
സൈനസൈറ്റിസ് മുന്‍കരുതലുകള്‍
സൈനസൈറ്റിസ് മുന്‍കരുതലുകള്‍

ളരെ അധികം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഈ അവസ്ഥയെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് സൈനസൈറ്റിസ് ഉണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. തലവേദന, തലയ്ക്ക് ഭാരം തോന്നുക, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന്‌ ദുർഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൈനസൈറ്റിസ് മുന്‍കരുതലുകള്‍
ലോകത്തിലെ 100 കോടി ജനങ്ങൾക്ക് അമിതവണ്ണം; 2030ലെ കണക്കുകൾ തെറ്റിച്ച് 2022, പഠനം

സൈനസൈറ്റിസ് വരുന്നത് എങ്ങനെ തടയാം

  • തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

  • ജലദോഷം വന്നാൽ ആവി പിടിച്ച് കഫം കളയാൻ ശ്രദ്ധിക്കണം.

  • പൊടി തുടങ്ങിയ അലര്‍ജി ഉള്ള വസ്തുക്കളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാം

  • നിർജ്ജലീകരണവും സൈനസിന്‍റെ ആക്കം കൂട്ടുമെന്നതിനാൽ ധാരാളം വെള്ളം ശ്രദ്ധിക്കണം

  • പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്

  • നല്ല ഉറക്കവും സൈനസിനെ തടയാന്‍ സഹായിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com