ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. റംസാൻ മാസം തുടങ്ങുമ്പോൾ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോഗ്യക്കാര്യത്തിൽ ശ്രദ്ധവേണം.
റംസാൻ വ്രതമെടുക്കുന്നതിൽ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍
സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവണം. ഭക്ഷണത്തിന് പലതരം ഹെര്‍ബ്‌സ് ഉപയോഗിച്ച് രുചികൂട്ടാം. പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ ഗുണം ശരീരത്തെ കൂടുതല്‍ പോഷിപ്പിക്കും.
വ്യായാമം: നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതല്‍ ആരോഗ്യമുള്ളതുമാക്കും.
പുകയില ഉപയോഗം ഒഴിവാക്കാം: ആരോഗ്യം നിലനിര്‍ത്താന്‍ പുകവലിക്കുന്നത് ഒഴിവാക്കാം
ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക: ആവിയില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ നോമ്പുകാലത്ത് കഴിക്കാം. ഇത് പോഷകങ്ങള്‍ നിലനിര്‍ത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക