ബട്ടർ ചിക്കൻ കഴിച്ച് 27കാരൻ മരിച്ചു; കാരണം ബദാമിനോടുള്ള അലര്‍ജി, അറിഞ്ഞിരിക്കാം അനാഫൈലക്സിസിനെ

ബട്ടർ ചിക്കനിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണ കാരണം
ബട്ടർ ചിക്കൻ‌ കഴിച്ച് 27 കാരന്‍ മരിച്ചു
ബട്ടർ ചിക്കൻ‌ കഴിച്ച് 27 കാരന്‍ മരിച്ചു

ലണ്ടൻ: ബട്ടർ ചിക്കൻ‌ കഴിച്ച് ഇം​ഗണ്ടിൽ 27കാരൻ മരിച്ച സംഭവത്തിൽ മരണ കാരണം അനാഫൈലക്സിസ് അലർജിയാണെന്ന് കണ്ടെത്തൽ. പാഴ്സലായി വാങ്ങിയ ബട്ടർ ചിക്കന്റെ ഒരു കഷ്ണം കഴിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബട്ടർ ചിക്കനിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണ കാരണമെന്ന് കൊറോണർ കോടതി സ്ഥിരീകരിച്ചു.

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ജോസഫ് ഹിഗ്ഗിൻസൺ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 2022 ഡിസംബർ 28ന് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഹിഗ്ഗിൻസൺ കുഴഞ്ഞു വീണത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലർജിയായ അനാഫൈലക്സിസ് ബാധിതനായിരുന്നു യുവാവ്. മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഹിഗ്ഗിൻസണ് അലർജിയുണ്ടെന്ന് കണ്ടെത്തിയത്. അലർജി പ്രതിപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമായ എപിപെൻ ഹിഗ്ഗിൻസണ്‍ കൈവശം കരുതിയിരുന്നു. അടിയന്തിര വൈദ്യ ഇടപെടൽ ഉണ്ടായിരുന്നിട്ടും ഹിഗ്ഗിൻസന്‍റെ അവസ്ഥ അതിവേഗം വഷളായി.

അന്വേഷണത്തിൽ ബട്ടർ ചിക്കനിൽ ബദാം ഉണ്ടെന്ന് മെനുവിൽ വ്യക്തമായി പറഞ്ഞിരുന്നു എന്ന് കൊറോണർ കോടതി വ്യക്തമാക്കി. മുൻപ് അണ്ടിപ്പരിപ്പ് കഴിച്ചപ്പോൾ കാര്യമായ പ്രശ്നമില്ലാത്തതിനാലാണ് ഹി​ഗ്​ഗിൻസൺ ബട്ടർ ചിക്കൻ കഴിച്ചതെന്നാണ് കരുതുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് അനാഫൈലക്സിസ്?

പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണം, മരുന്ന് തുടങ്ങിയവയോടുള്ള അലർജിയാണ് അനാഫൈലക്സിസ്. ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, കുറഞ്ഞ രക്തസമ്മർദം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെളുത്ത രക്താണുക്കളിൽ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കപെടുന്നതാണ് അനാഫൈലക്സിസ്നു കാരണം.

ബട്ടർ ചിക്കൻ‌ കഴിച്ച് 27 കാരന്‍ മരിച്ചു
ടാറ്റൂ പണിയായോ? എങ്ങനെ നീക്കം ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗലക്ഷണങ്ങൾ വഴിയാണ് ഈ അസുഖം കണ്ടുപിടിക്കപെടുന്നത്. അഡ്രിനാലിൻ ആണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്. ലോകമെമ്പാടും ഉള്ള കണക്കുകളിൽ 0.05% മുതൽ 2% വരെ ആളുകൾ അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അനാഫൈലക്സിസിന് ഇരയാവാറുണ്ടെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com