നായകളോട് സ്നേഹമാകാം, എന്നാൽ ​അമിതമായാൽ..?

നായ്ക്കളുടേയും പൂച്ചകളുടേയും വായിൽ കാണപ്പെടുന്ന കാപ്നോസൈറ്റോഫോ​ഗ കാനിമോർസസ് എന്ന ബാക്ടീരിയ ജീവനു വരെ ഭീഷണിയാണ്
സ്നേഹപ്രകടനം അമിതമാകരുത്
സ്നേഹപ്രകടനം അമിതമാകരുത്

കുടുംബത്തിലെ ഒരു അം​ഗത്തെ പോലെ തന്നെയാണ് നമ്മൾക്ക് വളർത്തുമൃ​ഗങ്ങളും. വീടിന് അകത്തും പുറത്തും അവയ്ക്ക് സർവ സ്വാന്ത്ര്യമായിരിക്കും. പ്രത്യേകിച്ച് നായകൾ, അവ സ്നേഹം പ്രകടിപ്പിക്കുന്നത് ശരീരത്തിൽ ചാടിക്കയറിയും നക്കിയും തൊട്ടുരുമിയുമൊക്കെയാണ്. എന്നാൽ ഇത്തരത്തിൽ നായകൾ ശരീരത്തിൽ, പ്രത്യേകിച്ച് മുഖത്ത് നക്കുന്നുണ്ടെങ്കിൽ അതത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇവയുടെ സ്നേഹപ്രകടനം ​നമ്മൾക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നിരവധി സൂഷ്മാണുക്കൾ നായകളുടെ വായിൽ അടങ്ങിയിട്ടുണ്ട്. ഇവയിലേറെയും മനുഷ്യർക്ക് അപകടം വരുത്തിവെക്കുന്നതാണ്. നായകൾ കടിക്കുമ്പോഴും മാന്തുമ്പോഴും നക്കുമ്പോഴുമൊക്കെ ഈ അണുക്കൾ മനുഷ്യരിലേക്ക് പകരാം. നായകളുടെ തുപ്പലുമായി സമ്പർക്കത്തിലേർപ്പെടുക വഴി ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്ന അപൂർവ സാഹചര്യങ്ങളുണ്ട്.

മിക്ക നായ്ക്കളുടേയും പൂച്ചകളുടേയും വായിൽ കാണപ്പെടുന്ന കാപ്നോസൈറ്റോഫോ​ഗ കാനിമോർസസ് എന്ന ബാക്ടീരിയ ജീവനുവരെ ഭീഷണിയാകുന്ന തീവ്ര അണുബാധയ്ക്ക് കാരണമാകാം. പേസ്റ്റ്യുറെല്ലല മൾടോസിഡ എന്ന സൂക്ഷ്മാണു മെനിഞ്ചൈറ്റിസ് പോലുള്ള ​ഗുരുതര ആരോ​ഗ്യാവസ്ഥയിലേക്ക് നയിക്കാമെന്നും ദി കോൺവേർസേഷൻ വെബ്സൈറ്റിൽ ആനിമൽ സയൻസ് വിഭാ​ഗത്തിൽ സീനിയർ ലക്ചറായ ജാക്വിലിൻ ബോയ്ഡ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിരോധശേഷി തീരെ കുറഞ്ഞവർ, ചെറിയ കുട്ടികൾ, മുതിർന്നവർ, ​ഗർഭിണികൾ തുടങ്ങിയവരിലും മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന അണുബാധാരോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ അണുക്കൾ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശക്തിയാർജിക്കുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന സ്ഥിതിവിശേഷവും ​ഗുരുതരസാഹചര്യം വർധിപ്പിക്കും. നായകളുടെ തുപ്പലിലുള്ള ബാക്ടീരിയകളിൽ പലതും ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കുന്ന ജീനുകൾ ഉൾപ്പെട്ടവയാണെന്ന് എംഡിപിഐ എന്ന സയൻസ് ജേർണലിൽ പുറത്തുവന്ന പഠനത്തിൽ പറയുന്നുണ്ട്.

സ്നേഹപ്രകടനം അമിതമാകരുത്
പുരുഷന്മാരെക്കാൾ ബാധിക്കുക സ്ത്രീകൾക്ക്; തൈറോയ്‌ഡ് പ്രശ്നങ്ങൾ അറിയാം

വളർത്തുമൃ​ഗങ്ങളുമായുള്ള സമ്പർക്കം മനുഷ്യർക്ക് പലവിധത്തിലുള്ള മാനസികപ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നുണ്ടെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമിത ഉത്കണ്ഠ, ഈറ്റിങ് ഡിസോർഡർ, മാനസികാഘാതങ്ങൾ തുടങ്ങിയവയെയെല്ലാം അതിജീവിക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടാനും ഇവ സഹായിക്കാറുണ്ട്. മൃ​ഗങ്ങളും അവ സ്നേഹിക്കുന്നവരുമായി ശാരീരികമായി അടുപ്പം സൃഷ്ടിക്കാനിഷ്ടപ്പെടുന്നവയാണ്. എന്നാൽ അവ മുഖത്തും വായിലും നക്കുന്നതുപോലുള്ളവ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നാണ് വിദ​ഗ്ധരുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com