രോഗങ്ങള്‍ പലതും മാറി നില്‍ക്കും, അറിഞ്ഞൊന്ന് ഉറങ്ങിയാൽ; ഇന്ന് ലോക ഉറക്ക ദിനം

18 മുതൽ 64 വയസു വരെയുള്ളവർക്ക് കുറഞ്ഞത് ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം വേണം
ഇന്ന് ലോക ഉറക്ക ദിനം
ഇന്ന് ലോക ഉറക്ക ദിനം

ക്ഷണവും വെള്ളവും വായുവും പോലെ ഉറക്കവും ആരോ​ഗ്യത്തിന് പരമപ്രധാനമാണ്. നാഡീകോശങ്ങളുടെ ആശയവിനിമയം മുതൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വരെ ഉറക്കം കൂടിയേ തീരൂ. ഇന്ന് ലോക ഉറക്കദിനം. മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്. 'സ്ലീപ് ഇക്വിറ്റി ഫോർ ​ഗ്ലോബൽ ഹെൽത്ത്' എന്നതാണ് ഈ വർഷത്തെ ഉറക്കദിനത്തിന്റെ പ്രമേയം.

ഒരു മനുഷ്യൻ ശരാശരി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. എന്നാൽ പലരും പല കാരണങ്ങളാൽ ഉറക്കം പരിമിതപ്പെടുത്താറുണ്ട്. ജോലിത്തിരക്കും പഠനത്തിരക്കും മൂലം ഉറക്കം കുറയ്ക്കുന്നവരും എത്ര വിചാരിച്ചാലും ഉറക്കം കിട്ടത്തവരും ഇക്കൂട്ടത്തിൽ പെടും.

നാഷണൽ സ്ലീപ് ഫൗണ്ടേഷന്റെ നിർദേശമനുസരിച്ച് 18 മുതൽ 64 വയസു വരെയുള്ളവർക്ക് കുറഞ്ഞത് ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം വേണമെന്നാണ്. എന്നാൽ കൂടുതൽ ആളുകളും ഉറങ്ങാൻ തെരഞ്ഞെടുക്കുന്നത് ആറ് മുതൽ ആറര മണിക്കൂർ വരെയാണ്. ഇതിനെ മെച്ചപ്പെട്ട ഉറക്കം എന്ന് വിളിക്കാമെങ്കിലും ആരോ​ഗ്യകരമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ഉറക്കമില്ലാമയെ നിസാരമാക്കരുത്

പതിവായി രാത്രി ഉറക്കം അഞ്ചോ അതിൽ കുറവോ ആയാൽ ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ തുടങ്ങിയ ​ഗുരുതര രോ​ഗങ്ങളിലേക്ക് നയിച്ചേക്കാം. രാത്രിയിൽ ഉറക്കമില്ലാത്തവരുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണയെക്കാൾ കൂടുതലായിരിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നു.

ഉറക്കമില്ലായ്മ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്ന അവസ്ഥയാണ് ഉറക്കം. ഉറക്കമില്ലാമ ഒരാളുടെ മാനസികാരോ​ഗ്യത്തെയും സാരമായി ബാധിക്കും. ഉറക്കമില്ലായ്മ ഒരു വ്യക്തിയുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും മന്ദ​ഗതിയിലാക്കുകയും ചെയ്യുന്നു. ഇത് ഓർമ്മക്കുറവ്, സ്വഭാവ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ഉറക്കമില്ലാമയുടെ ഒരു ബൈപ്രൊഡക്ടാണ് വിഷാദ രോ​ഗം. ഏറ്റവുമധികം ആളുകളിൽ കണ്ടുവരുന്ന ഉറക്ക രോ​ഗമായ ഇൻസോമിയയാണ് വിഷാദ രോ​ഗത്തിന്റെ ആദ്യ ലക്ഷണം. ഉറക്കം കുട്ടികളിലും കൗമാരക്കാരിൽ വളരെ പ്രധാനമാണ്. കാരണം ശരീര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോൺ പുറപ്പെടുവിക്കുന്നത് ശരീരം വിശ്രമിക്കുമ്പോഴാണ്.

ഇന്ന് ലോക ഉറക്ക ദിനം
നോമ്പെടുക്കാം ആരോഗ്യത്തോടെ; വൃക്ക രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല ഉറക്കത്തിന്

  • ശരീരിക വ്യായാമം ശീലമാക്കുക

  • ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക

  • കിടക്കുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഉറക്കം നല്ലതാക്കും

  • ഉറങ്ങുന്നതിന് മുൻ വയറു നിറച്ച് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിക്കുക

  • ഒന്നും കഴിക്കാതെയും ഉറങ്ങാൻ കിടക്കരുത്

  • ഉറങ്ങുന്നതിന് മുൻപ് കോഫി, ചായ തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണം

  • ഫലപ്രദമായ ഉറക്കത്തിന് നല്ല കിടക്കയും തലവണയും കരുതാം

  • ഉറങ്ങുന്നതിന് മുൻപ് ചെറുചൂടോടെ പാൽ കുടിക്കുന്നതും നല്ലതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com