ഇന്ന് ലോക ക്ഷയരോ​ഗ ദിനം; മരണത്തിന് കീഴടങ്ങിയത് 1.3 ദശലക്ഷം ആളുകൾ

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയയാണ് ക്ഷയരോ​ഗത്തിന് കാരണം
ഇന്ന് ലോക ക്ഷയരോ​ഗം
ഇന്ന് ലോക ക്ഷയരോ​ഗംഎക്‌സ്‌പ്രസ് ഫോട്ടോസ്

​ഗോളതലത്തിൽ ഇന്നും ഭീതി പടർത്തി ക്ഷയരോ​ഗം (ട്യൂബർകുലോസിസ്) വ്യാപിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2022ല്‍ ലോകത്ത് 10.6 ദശലക്ഷം ആളുകൾക്കാണ് രോ​ഗം പിടിപ്പെട്ടത്. ഇതിൽ 1.3 ദശലക്ഷം ആളുകൾ മരണത്തിന് കീഴടങ്ങി. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയയാണ് മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്ന ഈ മാരക പകർച്ചവ്യാധിക്ക് കാരണം.

ഇന്ന് ലോക ക്ഷയരോ​ഗ ദിനം. 1882 മാർച്ച് 24നാണ് ക്ഷയരോ​ഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ ഡോ. റോബർട്ട് കൊച്ച് കണ്ടെത്തിയത്. വൈദ്യശാസ്ത്ര രം​ഗത്തെ ഏറ്റവും നിർണായകമായ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ഇത്. മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ, രക്തം കലർന്ന കഫം, വിറയൽ, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളർച്ച, രാത്രിയിൽ വിയർക്കുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും രോ​ഗികളിൽ നിന്ന് ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. ശ്വാസകോശത്തെ മാത്രമല്ല വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ പ്രധാന അവയവങ്ങളെയും ബാക്ടീരിയ ബാധിക്കാം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷയരോഗം മാരകമായേക്കാം.

ഇന്ന് ലോക ക്ഷയരോ​ഗം
ചോക്കിനോടും മണ്ണിനോടും കൊതി, സോപ്പിന്‍റെ മണം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും; ഗര്‍ഭിണികളിലെ പോഷകക്കുറവ്, എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?

'അതെ! നമ്മള്‍ക്ക് ക്ഷയരോഗത്തെ അവസാനിപ്പിക്കാന്‍ സാധിക്കും' എന്നതാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പ്രമേയം. ക്ഷയരോ​ഗത്തെ കുറിച്ചും അതിന്റെ ആ​ഗോള ആഘാതത്തെ കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിന് 1982-ൽ ഡോ. കോച്ചിൻ്റെ കണ്ടുപിടുത്തത്തിൻ്റെ നൂറാം വാർഷികത്തിലാണ് ഇൻ്റർനാഷണൽ യൂണിയൻ (IUATLD) മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കാൻ ശുപാർശ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com